മനാമ: ബഹ്റൈനിലേക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. ബഹ്റൈനിലെ ഏതെങ്കിലും ഷോപ്പുകളുടെ സിആര്‍ നമ്പര്‍, അഡ്രസ് ഉള്‍പ്പെടെ അയച്ചു നല്‍കി ആളുകളെ വിശ്വസിപ്പിച്ച് പണം തട്ടുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.
ഇയാള്‍ നല്‍കുന്ന അഡ്രസ് ശരിയാണോ എന്ന് അറിയാന്‍ പല ആളുകളും ബഹ്റൈനില്‍ ബന്ധപ്പെടുമ്പോഴാണ് തട്ടിപ്പാണ് എന്ന് മനസ്സിലാകുന്നത്. തട്ടിപ്പിനിരയായ ചിലര്‍ നാട്ടില്‍ കേസ് നല്‍കിയിട്ടുണ്ട്.









