മനാമ: വിസ കാലാവധി കഴിഞ്ഞ മലപ്പുറം സ്വദേശികളായ ദമ്പതികള്‍ക്ക് ആശ്വാസമായി ഹോപ്പ് ബഹ്‌റൈന്‍. ജോലി നഷ്ടപ്പെട്ട് താമസസ്ഥലത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ടിയിരുന്ന കുടുംബത്തിനാണ് ഹോപ്പ് ആശ്വാസമയത്. ദമ്പതികള്‍ക്ക് താമാസസ്ഥലവും ഭക്ഷണസാധനങ്ങളും ഹോപ്പ് പ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കിയിരുന്നു.
കുടുംബനാഥന്റെ ജോലി നഷ്ടപ്പെട്ടതോടെയാണ് ദമ്പതികള്‍ ബുദ്ധിമുട്ടിലായത്. കൂടാതെ ഇവരുടെ വിസ കാലാവധി കഴിഞ്ഞിരുന്നു. ദമ്പതികളെ നാട്ടിലേക്ക് അയക്കാനുള്ള നടപടികളും ഹോപ്പ് ചെയ്തു. യാത്രയ്ക്കുള്ള എയര്‍ ടിക്കറ്റും യാത്രാചെലവടക്കമുള്ള തുകയും ഹോപ്പ് നല്‍കി.
പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ഹെഡ് സുധീര്‍ തിരുനിലത്താണ് ഇതുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങള്‍ ചെയ്തുനല്‍കിയത്. ഹോപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാബു ചിറമേല്‍, അഷ്‌കര്‍ പൂഴിത്തല, ഫൈസല്‍ പട്ടാണ്ടി, ഷാജി ഇളമ്പിലായി, റെഫീഖ് പൊന്നാനി എന്നിവര്‍ നേതൃത്വം നല്‍കി.









