ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസ്സേലിയോസ് ജോസഫ് ബാവയ്ക്ക് സ്വീകരണം നല്‍കി

New Project - 2025-10-29T190055.847

മനാമ: പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയും, മലങ്കര മെത്രാപ്പോലീത്തയും, പരിശുദ്ധ പരുമല തിരുമേനിയുടെ പിന്‍ഗാമിയുമായ ആബൂന്‍ മോര്‍ ബസ്സേലിയോസ് ജോസഫ് ബാവയ്ക്ക് ബഹ്റൈന്‍ സെന്റ് പീറ്റേഴ്‌സ് ഇടവക പ്രൗഡഗംഭീര സ്വീകരണം നല്‍കി.

സെന്റ് പീറ്റേഴ്‌സ് ഇടവകയുടെ പാത്രിയാര്‍ക്കല്‍ വികാര്‍ അഭിവന്ദ്യ മാത്യൂസ് മോര്‍ തേവോദോസിയോസ് തിരുമേനിയുടെ അധ്യക്ഷതയില്‍ കൂടിയ സ്വീകരണ സമ്മേളനത്തില്‍ ബഹ്റനിലെ ഇന്ത്യന്‍ സ്ഥാനപതി വിനോദ് കെ ജേക്കബ് മുഖ്യ അഥിതി ആയിരുന്നു. ബിഷപ്പ് ആല്‍ദോ ബറാഡി (അപ്പോസ്‌ത്തോലിക് വികാര്‍, നോര്‍ത്തേണ്‍ അറേബ്യ), ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ ബിനു മണ്ണില്‍, ബഹ്റനിലെ വിവിധ സഭകളിലെ വൈദീക ശ്രേഷ്ഠര്‍, രാഷ്ട്രീയ, സാമൂഹിക, സാംസ്‌ക്കാരിക നേതാക്കള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഇടവക വികാരി വന്ദ്യ സ്ലീബാ പോള്‍ കൊറെപ്പിസ്‌ക്കോപ്പ വട്ടവേലില്‍ സ്വാഗതം ആശംസിച്ച അനുമോദന സമ്മേളനത്തില്‍ ഇടവകയുടെ സെക്രട്ടറി മനോഷ് കോര കൃതജ്ഞത അര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് ചലച്ചിത്ര പിന്നണി ഗായിക മൃദുലാ വാര്യര്‍, ഐഡിയ സ്റ്റാര്‍ സിംഗര്‍ ജേതാവ് അരവിന്ദ്, ഗായകന്‍ ജോയ് സൈമണ്‍, അരാഫാത് തുടങ്ങിയവര്‍ നയിച്ച സിംഫോണിയ- 2025 ഗാനസന്ധ്യയും ഗള്‍ഫ് എയര്‍ ക്ലബ് സല്‍മാബാദില്‍ അരങ്ങേറി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!