മനാമ: ബഹ്‌റൈനില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി അജിത് കുമാറി (29) നെയാണ് അംവാജിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബഹ്‌റൈന്‍ എയര്‍പോര്‍ട്ടിലെ ജീവനക്കാരനായിരുന്നു. പിതാവ്: അനില്‍ കുമാര്‍. മാതാവ്: രാധാമണി. സഹോദരന്‍: അരുണ്‍ കുമാര്‍. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.









