മനാമ: മനാമയില്‍ നടക്കുന്ന മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസിലെ മത്സരങ്ങള്‍ കാണാനെത്തി സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സിന്റെ ആദ്യ ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റിയുടെ പ്രസിഡന്റും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ.
ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എന്‍ഡുറന്‍സ് വില്ലേജിലെ ഒട്ടകയോട്ട മത്സരം, എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈനില്‍ ഇ-സ്പോര്‍ട്സ്, ഭാരോദ്വഹനം, ബോക്സിംഗ്, ടേബിള്‍ ടെന്നീസ് എന്നീ മത്സരങ്ങള്‍ കണ്ടാണ് ഷെയ്ഖ് ഖാലിദ് മടങ്ങിയത്. തുടര്‍ന്ന് അത്ലറ്റ്സ് വില്ലേജും അദ്ദേഹം സന്ദര്‍ശിച്ചു.
യൂത്ത് ഗെയിംസിന്റെ സംഘാടനത്തില്‍ ബഹ്റൈന്‍ യുവ വോളണ്ടിയര്‍മാരും ദേശീയ കേഡര്‍മാരും കാണിച്ച അര്‍പ്പണബോധവും ഉയര്‍ന്ന സംഘടനാ വൈദഗ്ധ്യവും ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് പ്രശംസിച്ചു. അന്തര്‍ദേശീയ കായിക മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള ബഹ്റൈന്റെ സന്നദ്ധത ഇത് പ്രതിഫലിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.









