മനാമ: മൂന്ന് പതിറ്റാണ്ട് ബഹ്‌റൈനില്‍ പ്രവാസിയായിരുന്ന അബ്ദുല്‍ സലാം മുസ്ലിയാര്‍ നാടണയുന്നു. 1993 മെയ് 8 ന് ബഹ്റൈനിലെത്തിയ അബ്ദുല്‍ സലാം മുസ്ലിയാര്‍ ഒഴിവുസമയം മുഴുവന്‍ മദ്രസാദ്ധ്യാപകനായും സാമൂഹിക സേവന രംഗത്ത് സജീവ സാന്നിദ്ധ്യമായും നിറഞ്ഞുനിന്നു. സല്‍മാബാദ് അല്‍ മൗദ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു.
ബഹ്റൈന്‍ കേരള സുന്നി ജമാഅത്ത് രൂപീകരിച്ചതിന് ശേഷം സല്‍മാബാദ് ഏരിയാ കമ്മിറ്റി നിലവില്‍ വന്നത് മുതല്‍ സജീവ പ്രവര്‍ത്തകനായും വിവിധ ഘടകങ്ങളില്‍ ഭാരവാഹിയായും അദ്ധേഹം പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കി. നിലവില്‍ ബഹ്റൈന്‍ കേരള സുന്നി ജമാഅത്ത് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ (ഐസിഎഫ്) ബഹ്‌റൈന്‍ നാഷണല്‍ ഡപ്യൂട്ടി പ്രസിഡന്റായി സേവനം ചെയ്യുകയാണ് അബ്ദുല്‍ സലാം മുസ്ല്യാര്‍.
സലാം മുസ്ല്യാരുടെ മക്കളായ സുലൈം, സിനാന്‍ എന്നിവര്‍ ബഹ്‌റൈനില്‍ ജോലി ചെയ്യുന്നുണ്ട്. നവംബര്‍ 1 ന് പുലര്‍ച്ചെയാണ് ഇദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത്.









