മനാമ: ബഹ്‌റൈന്‍ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി റിഫ മേഖല സമ്മേളനം പ്രതിഭ സെന്ററിലെ എംടി വാസുദേവന്‍ നായര്‍ നഗറില്‍ നടന്നു. പ്രതിഭ രക്ഷാധികാരി സമിതി അംഗം എന്‍വി ലിവിന്‍ കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
‘ലോകത്തിന് തന്നെ മാതൃകയും രാജ്യത്തിന് അഭിമാനവും ആകുന്ന മാറ്റങ്ങളാണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്, ആ മാറ്റങ്ങളില്‍ പ്രവാസികളും വലിയ പങ്ക് വഹിക്കുന്നുന്നുണ്ട്. കൂടുതല്‍ മുന്നേറ്റങ്ങള്‍ എല്ലാ മേഖലകളിലും വരത്തക്കവണ്ണമുള്ള പദ്ധതികളാണ് കേരള സര്‍ക്കാര്‍ ആസൂത്രണം ചെയ്തു നടപ്പാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളത്. അതിന്റെ ഭാഗമായാണ് സിറ്റസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാം പോലുള്ള പഠന പദ്ധതികള്‍ ആരംഭിക്കാന്‍ പോകുന്നത്.
പ്രവാസികള്‍ക്കായി ഏറ്റവും അവസാനം നടപ്പില്‍ വരുത്തിയ നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് പ്രവാസ ലോകത്തുനിന്നും ലഭിക്കുന്നത്. അത്തരം കൂടുതല്‍ ക്ഷേമ പദ്ധതികള്‍ വരും കാലങ്ങളിലും പ്രവാസികളെ ചേര്‍ത്ത് പിടിക്കാന്‍ സര്‍ക്കാരില്‍ നിന്നും ഉണ്ടാകുമെന്ന് പ്രവാസികള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും’ ദേശീയ സാര്‍വദേശീയ രംഗത്തെ ആനുകാലിക വിഷയങ്ങളെ പരമര്‍ശിച്ചു നടത്തിയ ഉദ്ഘാടന പ്രഭാഷണത്തില്‍ എന്‍വി ലിവിന്‍ കുമാര്‍ ചൂണ്ടിക്കാട്ടി.
സ്വരലയ ഗായകരുടെ സ്വാഗത ഗാനത്തോടെയും വനിതകളുടെ സംഗീത നൃത്തത്തോടെയും ആരംഭിച്ച സമ്മേളനത്തിന് സ്വാഗത സംഘം ചെയര്‍മാന്‍ പ്രദീപ് പതേരി സ്വാഗതം പറഞ്ഞു. മേഖല പ്രസിഡന്റ് ഷിജു പിണറായി താല്‍ക്കാലിക അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി മഹേഷ് കെവി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മേഖല ട്രഷറര്‍ ബാബു വിടി സാമ്പത്തിക റിപ്പോര്‍ട്ടും പ്രതിഭ കേന്ദ്ര കമ്മറ്റി അംഗം അനില്‍ കെപി സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
സമ്മേളനം തെരെഞ്ഞെടുത്ത പുതിയ മേഖല കമ്മിറ്റി ഭാരവാഹികളെ കേന്ദ്ര വൈസ് പ്രസിഡന്റ് നിഷ സതീഷ് പ്രഖ്യാപിച്ചു. പ്രതിഭ മുഖ്യ രക്ഷാധികാരി ബിനു മണ്ണില്‍, രക്ഷധികാരി സമിതി അംഗം സിവി നാരായണന്‍, കേന്ദ്ര കമ്മറ്റി അംഗം റീഗ പ്രദീപ് എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. ഭാരവാഹികളായി ബാബു വിടി സെക്രട്ടറി, രഞ്ജു ഹരീഷ് പ്രസിഡന്റ്, ബിനീഷ് ബാബു ട്രഷറര്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
തെരെഞ്ഞെടുക്കപ്പെട്ട മറ്റു എക്‌സികുട്ടീവ് അംഗങ്ങള്‍: ലിജിത്ത് ടിപി- വൈസ് പ്രസിഡന്റ്, ഷിജി വികെ- ജോയിന്റ് സെക്രട്ടറി, ബിനീഷ് ബാബു- ട്രഷറര്‍, ഷൈജു പി- മെമ്പര്‍ഷിപ്പ് സെക്രട്ടറി, ജയേഷ് വികെ- അസിസ്റ്റന്റ് മെമ്പര്‍ഷിപ്പ് സെക്രട്ടറി, ഷിജു പിണറായി, ഷമേജ്, ബാലകൃഷ്ണന്‍ ടിപി, ഷമിത സുരേന്ദ്രന്‍, സരിത മേലത്ത്, രമ്യ മഹേഷ്, ബവീഷ് വാളൂര്‍, റഷീദ് മേപ്പയൂര്‍, ശ്രീരാജ് കാന്തലോട്ട്, അന്‍വര്‍ തായാട്ട്, രഖില്‍ രവീന്ദ്രന്‍, നിതിന്‍ ആനന്ദ്, പ്രേമന്‍ കുന്നോത്ത്, സമദ് ചാവക്കാട്.
പ്രവാസി പെന്‍ഷന്‍ വര്‍ധിപ്പിക്കുക, നോര്‍ക്ക ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മാതാപിതാക്കളെ ഉള്‍പ്പെടുത്താനും പദ്ധതിയുടെ പ്രയോജനം പ്രവാസം അവസാനിപ്പിച്ച ശേഷവും ലഭ്യമാക്കുക, മയക്കുമരുന്ന് ഉപയോഗവും വ്യാപനവും തടയുന്നതിന് ശക്തമായ നിയമ നിര്‍മാണം നടത്തുക, ബഹ്റൈനില്‍ നിന്നും ദിവസവും കേരളത്തിലെ എയര്‍പോര്‍ട്ടുകളിലേക്ക് വിമാന സര്‍വീസ് ഉറപ്പാക്കുക, കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കാള്‍ പദവി നല്‍കുക എന്നീ പ്രമേയങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു.
ചന്ദ്രന്‍ പിണറായി, ഷിജു പിണറായി, രഞ്ജു ഹരീഷ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു.









