പ്രവാസികളുടെ വോട്ടവകാശം; വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിലെ സമയപരിധി നീട്ടണം- ഐസിഎഫ്

New Project - 2025-10-30T190446.903

മനാമ: കേരളത്തില്‍ ആരംഭിച്ച വോട്ടര്‍ പട്ടികയുടെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തില്‍ (എസ്‌ഐആര്‍) പ്രവാസികള്‍ക്കുള്ള ആശങ്ക രേഖപ്പെടുത്തി ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്). തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ, അത് കഴിയുന്നതുവരെ നീട്ടിവെക്കണമെന്ന സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒറ്റക്കെട്ടായുള്ള ആവശ്യം തിരസ്‌കരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എസ്‌ഐആര്‍ പ്രവര്‍ത്തനം നടത്തുന്നത്.

ജനപ്രാതിനിധ്യ നിയമം-1951 പ്രകാരം വോട്ടര്‍ പട്ടിക തയ്യാറാക്കാനും പരിഷ്‌കരണം വരുത്താനും തിരഞ്ഞെടുപ്പ് കമ്മീഷന് അവകാശമുണ്ടെങ്കിലും, ഈ പ്രക്രിയ പ്രവാസികളുടെ ജനാധിപത്യ അവകാശങ്ങള്‍ നിഷേ ധിക്കുന്നതാകരുത് എന്ന് ഐസിഎഫ് മുന്നറിയിപ്പ് നല്‍കി.

കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക വികസനത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന പ്രവാസികള്‍ ഈ പരിഷ്‌കരണത്തില്‍ ഏറ്റവും ആശങ്കാകുലരാണ്. 2023ലെ കണക്കനുസരിച്ച് 22.5 ലക്ഷത്തിലധികം കേരളീയരായ പ്രവാസികളുണ്ട്. എന്നാല്‍, 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കുകള്‍ പ്രകാരം ഇതില്‍ 90,051 പേര്‍ക്ക് മാത്രമാണ് വോട്ടര്‍ പട്ടികയില്‍ ഇടം നേടാന്‍ സാധിച്ചത്. ശേഷിക്കുന്ന 21 ലക്ഷത്തിലധികം പേര്‍ ഇപ്പോഴും പട്ടികക്ക് പുറത്താണ്.

നിലവിലെ നടപടിക്രമമനുസരിച്ച്, വോട്ടര്‍ പട്ടികയില്‍ മുന്‍പ് ഇടം നേടിയവര്‍ക്ക് ഓണ്‍ലൈനായി രേഖകള്‍ അപ്ലോഡ് ചെയ്യാന്‍ സാധിക്കുമെങ്കിലും, ബൂത്ത് ലെവല്‍ ഓഫീസര്‍ അവരുടെ വീട്ടില്‍ നേരിട്ട് പരിശോധിച്ച് അവിടുത്തെ താമ സക്കാരനാണെന്ന് ഉറപ്പ് വരുത്തുന്നതോടെ മാത്രമേ വോട്ടവകാശം ഉറപ്പാക്കാനാ കൂ. മറ്റു പ്രവാസികള്‍ക്കാകട്ടെ, ജനന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് തുടങ്ങിയ അംഗീകൃത രേഖകള്‍ ഹാജരാക്കി പരി ശോധനയ്ക്ക് വരുന്ന ഉദ്യോഗസ്ഥന്റെ മുമ്പില്‍ ഹാജരാക്കേണ്ടതുമുണ്ട്.

സംസ്ഥാനത്ത് എസ്‌ഐആര്‍ പൂര്‍ത്തിയാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചത് മൂന്ന് മാസത്തെ സമയപരിധിയാണ്. ഈ സമയത്തിനുള്ളില്‍ രേഖകള്‍ നല്‍കി വോട്ടവകാശം ഉറപ്പാക്കാന്‍ ഭൂരിഭാഗം പ്രവാസികള്‍ക്കും സാധ്യമാകണമെന്നില്ല. മാത്രമല്ല, ബിഎല്‍ പരിശോധനയ്ക്ക് വരുമ്പോള്‍ വീട്ടുകാരനും ചിലപ്പോള്‍ കുടുംബവും വിദേശത്തായിരിക്കും. ഇത് വോട്ടവകാശം നിഷേധിക്കപ്പെടാന്‍ ഇടയാക്കുകയും, നിലവിലെ പട്ടികയിലുള്ള വര്‍ പോലും പുറത്താക്കപ്പെടുകയും ചെയ്യുമെന്നും ഐസിഎഫ് ചൂണ്ടിക്കാട്ടി.

എസ്‌ഐആര്‍ പ്രവാസികളുടെ രാഷ്ട്രീയ അവകാശങ്ങളെ പരിമിതപ്പെടുത്തുന്ന പ്രക്രിയയാകരുത്. പ്രവാസികളുടെ വോട്ടവകാശം ഒരു രാഷ്ട്രീയ പ്രശ്നമല്ല, അതിലുപരി ജനാധിപത്യം വിഭാവനം ചെയ്യുന്ന സമത്വവും സാര്‍വത്രിക വോട്ടവകാശവും ഉറപ്പുവരുത്തുന്നതില്‍ അനിവാര്യ ഘടകം കൂടിയാണ്.

അതിനാല്‍, വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിലെ സമയപരിധി ദീര്‍ഘിപ്പിക്കണമെന്നും, ബിഎല്‍ഒ പരിശോധനയ്ക്ക് പകരമായി മറ്റ് അംഗീകൃത സര്‍ക്കാര്‍ രേഖകളോ ഡിജിറ്റല്‍ സംവിധാനങ്ങളോ വഴി പ്രവാസികളെ കേരളീയരായി അംഗീകരിക്കാന്‍ ഇളവുകള്‍ അനുവദിക്കണമെന്നും ഐസിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ അടിയന്തര മായി കേരള സര്‍ക്കാരും രാഷ്ട്രീയ കക്ഷികളും ശക്തമായി ഇടപെടണമെന്നും ഐസിഎഫ് ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!