മനാമ: ബഹ്റൈന്‍ സെന്റ് ഗ്രിഗോറിയോസ് ക്‌നാനായ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 24 വെള്ളിയാഴ്ച കേരളാ കാത്തലിക്ക് അസ്സോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ക്‌നാനായ സംഗമം ‘തനിമ 2025’ ഇടവക വികാരി റവ. ഫാദര്‍ ജേക്കബ് ഫിലിപ്പ് നടയിലിന്റെ അദ്ധ്യക്ഷതയില്‍ നടന്നു. ബഹ്‌റൈനിലെ കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് റവ. അനീഷ് സാമുവേല്‍ ജോണ്‍ ഉദ്ഘാടനം ചെയ്തു.
കെസിഎ പ്രസിഡന്റ് ജെയിംസ് ജോണ്‍ മുഖ്യഥിതി ആയിരുന്നു. ഇടവകയുടെ സെക്രട്ടറി സ്റ്റീഫന്‍ ജേക്കബ് സ്വാഗതവും ട്രസ്റ്റി ലിബിന്‍ മാത്യു കൃതജ്ഞതയും പറഞ്ഞു. ക്‌നാനായ തനിമയും പാരമ്പര്യങ്ങളും വിളിച്ചറിയിക്കുന്ന പരിപാടികളും, ഇടവകയിലെ മുഴുവന്‍ ആളുകളും പങ്കെടുത്ത കലാപരിപാടികളും ബഹ്റൈനിലെ പ്രമുഖ ബാന്റിന്റെ ഗാനമേളയും നടന്നു.









