മനാമ: ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ 2025 വര്‍ഷത്തിലെ ആദ്യഫലപ്പെരുന്നാള്‍ സമാപനം നാളെ നടക്കും. കേരളാ സമാജത്തില്‍ രാവിലെ 10 മണി മുതല്‍ നടക്കുന്ന കുടുംബ സംഗമത്തിന് ഇടവക വികാരി റവ. ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍, സഹ വികാരി റവ. ഫാദര്‍ തോമസുകുട്ടി പിഎന്‍, ഇടവകയുടേയും ആദ്യ ഫലപ്പെരുന്നാളിന്റേയും ഭാരവാഹികള്‍ നേത്യത്വം നല്‍കും.
വിവിധ കലാപരിപാടികള്‍ക്കും പൊതു സമ്മേളനത്തിനും ശേഷം വൈകിട്ട് 8 മണി മുതല്‍ നടക്കുന്ന ‘മെഗാ മ്യൂസിക്കല്‍ ഫ്യൂഷന്‍ നൈറ്റിന് നേത്യത്വം നല്‍കാന്‍ എത്തിയ കലാകാരന്‍മാരെ എയര്‍പോര്‍ട്ടില്‍ ജനറല്‍ കണ്‍വീനര്‍ വിനു പൗലോസ്, ജോയന്റ് കണ്‍വീനേഴ്‌സായ ജേക്കബ് കൊച്ചുമ്മന്‍, ബിനോയ് ജോര്‍ജ്, പ്രോഗ്രാം കണ്‍വീനര്‍ മോന്‍സി വര്‍ഗ്ഗീസ്, റിസപ്ക്ഷന്‍ കണ്‍വീനര്‍ സുനു കുരുവിള എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.









