മനാമ: ഫ്രന്‍ഡ്‌സ് സോഷ്യല്‍ അസോസിയേഷന്‍ വനിത വിഭാഗം പ്രവര്‍ത്തകര്‍ സംഘടിപ്പിക്കുന്ന ‘ഖയാല്‍’ സര്‍ഗ്ഗ സായാഹ്നം ഇന്ന്. വൈകുന്നേരം 5.30 ന് ദിശാ സെന്റര്‍ റിഫയില്‍ വെച്ചാണ് പരിപാടികള്‍ നടക്കുക.
വനിതകളുടെ സംഘഗാനം, ഗാനങ്ങള്‍, കവിതാലാപനം, ഹിജാബീസ്, സ്‌കിറ്റുകള്‍, വിപ്ലവ ഗാനങ്ങള്‍, കിച്ചണ്‍ ഡാന്‍സ്, കോല്‍ക്കളി, ഗസ്സ ദൃശ്യാവിഷ്‌ക്കാരം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഉണ്ടായിരിക്കുമെന്ന് പരിപാടിയുടെ കണ്‍വീനര്‍ ഫാത്തിമ സ്വാലിഹ് അറിയിച്ചു.
 
								 
															 
															 
															 
															 
															








