മനാമ: ബഹ്റൈന്‍ നവകേരളയുടെ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്‌സി മനാമയിലെ സിഞ്ച് അഹ്ലി ക്ലബ് ഗ്രൗണ്ടില്‍ വെച്ച് പ്രകാശനം ചെയ്തു. പ്രകാശനം കോര്‍ഡിനേഷന്‍ സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ ജേക്കബ് മാത്യു സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ പ്രശാന്ത് മാണിയത്തിന് നല്‍കി നിര്‍വഹിച്ചു. തുടര്‍ന്ന് സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ റ്റിജു ജോസഫിന് നല്‍കി.
ലോക കേരള സഭാ അംഗം ഷാജി മൂതല, കോര്‍ഡിനേഷന്‍ അസി. സെക്രട്ടറി സുനില്‍ ദാസ് ബാല, വൈസ് പ്രസിഡന്റ് ഷാജഹാന്‍ കരിവണ്ണൂര്‍, എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ രാജ് കൃഷ്ണന്‍, ബിജു മലയില്‍, പ്രവീണ്‍ മേല്‍പ്പത്തൂര്‍, അനു യൂസഫ് മറ്റ് ടീമംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 
								 
															 
															 
															 
															 
															








