മനാമ: മൂന്നാം ഏഷ്യന്‍ യൂത്ത് ഗെയിംസിന്റെ അവസാന ദിനത്തില്‍ ബഹ്റൈനിന്റെ ജോണ്‍ ലോപ്പസ് ആണ്‍കുട്ടികളുടെ 94 കിലോഗ്രാമില്‍ ഭാരോദ്വഹനത്തില്‍ ഇരട്ട സ്വര്‍ണ്ണം നേടി. സ്നാച്ചില്‍ 160 കിലോഗ്രാമും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 186 കിലോഗ്രാമും ഉയര്‍ത്തി റെക്കോര്‍ഡോടെയാണ് 17 വയസ്സുള്ള ലോപ്പസ് സ്വര്‍ണം നേടിയത്.
തുര്‍ക്ക്‌മെനിസ്ഥാന്റെ വൈസ്ലാം അക്മിറാഡോവ് സ്‌നാച്ചില്‍ 146 കിലോഗ്രാമും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 185 കിലോഗ്രാമും ഉയര്‍ത്തി വെള്ളി നേടി. ഉസ്‌ബെക്കിസ്ഥാന്റെ അബ്ബോസ്‌ബെക്ക് അക്രോലോവ് സ്‌നാച്ചില്‍ 147 കിലോഗ്രാമുമായി വെങ്കലം നേടി. ഇതുവരെ ആകെ 12 മെഡലുകളാണ് ബഹ്റൈന്‍ നേടിയത്.
 
								 
															 
															 
															 
															 
															








