മനാമ: മുന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസ് കബഡി ടൂര്‍ണമെന്റില്‍ മലയാളി റഫറിമാരുടെ സാനിധ്യം ശ്രദ്ധേയമായി. മലയാളികളായ ജോയ് ഗംഗാധരന്‍ ശശിധരന്‍ (തിരുവനന്തപുരം), റൂബി പോള്‍( പത്തനംതിട്ട), ഷര്‍മിള ശൈലേഷ് (കണ്ണൂര്‍), തസ്മില ടിപി (കോഴിക്കോട്), ബിജോ ഫ്രാന്‍സിസ് (ഇടുക്കി), രത്‌നാകരന്‍ (കാസറഗോഡ്) വിനോദ് ജോണ്‍ (കാസറഗോഡ്) എന്നിവരാണ് ബഹറൈന്‍ നാഷണല്‍ ടെക്‌നിക്കല്‍ ഒഫീഷ്യല്‍സ് ആയി റഫറയിംഗ് പാനലില്‍ സേവനമനുഷ്ടിച്ചത്.









