മനാമ: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) ബഹ്‌റൈന്‍ നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഈ വര്‍ഷത്തെ വിതരണം ഉദ്ഘാടനം ചെയ്തു. അരീക്കോട് മജ്മഅ് ദഅവാ കോളേജിലെ 10 വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുക ഐസിഎഫ് നാഷണല്‍ നേതാക്കള്‍ മജ്മഅ് സാരഥി വടശ്ശേരി ഹസ്സന്‍ മുസ്ല്യാര്‍ക്ക് കൈമാറി.
വിദ്യാഭ്യാസ മേഖലയില്‍ ഐസിഎഫ് നടപ്പാക്കുന്ന ബഹുമുഖ പ്രവര്‍ത്തന പദ്ധതികളിലൊന്നായ സ്‌കോളര്‍ഷിപ്പ് എല്ലാവര്‍ഷവും കേരളത്തിലെ വിവിധ കോളേജുകളില്‍ നിന്നായി തിരെഞ്ഞെടുക്കപ്പെടുന്ന 160 വിദ്യാര്‍ത്ഥികള്‍ക്കാണ് നല്‍കി വരുന്നത്. പുതുവര്‍ഷത്തോടനുബന്ധിച്ച് ഐസിഎഫ് പുറത്തിറക്കുന്ന കലണ്ടര്‍ വിതരണത്തിലൂടെയാണ് സ്‌കോളര്‍ഷിപ്പ് ഫണ്ട് സമാഹരിക്കുന്നത്.
ഐസിഎഫ് നാഷണല്‍ പ്രസിഡന്റ് അബൂബക്കര്‍ ലത്വീഫിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന സംഗമത്തില്‍ സയ്യിദ് അസ്ഹര്‍ അല്‍ ബുഖാരി, കെസി സൈനുദ്ധീന്‍ സഖാഫി, അഡ്വ. എംസി അബ്ദുല്‍ കരീം, റഫീക്ക് ലത്വീഫി വരവൂര്‍, അബ്ദുല്‍ ഹകീം സഖാഫി കിനാലൂര്‍, മുസ്ഥഫ ഹാജി കണ്ണപുരം, സിയാദ് വളപട്ടണം, അബ്ദുസ്സമദ് കാക്കടവ് എന്നിവര്‍ സംബന്ധിച്ചു. ശമീര്‍ പന്നൂര്‍ സ്വാഗതവും ഷംസുദ്ധീന്‍ പൂക്കയില്‍ നന്ദിയും പറഞ്ഞു.









