മനാമ: ബഹ്റൈന്‍ സെന്റ് ഗ്രിഗോറിയോസ് ക്‌നാനായ പള്ളിയുടെ വലിയ പെരുന്നാള്‍ കൊടിയേറ്റ് ഒക്ടോബര്‍ 31ന് രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഇടവക വികാരി ഫാദര്‍ ജേക്കബ് ഫിലിപ്പ് നടയില്‍ നിര്‍വഹിച്ചു. പരിശുദ്ധനായ പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായ ഗള്‍ഫിലെ തന്നെ ആദ്യ ദേവാലയമാണ്.
ഇടവകയുടെ 14ാമത് വലിയ പെരുന്നാളും ഹാര്‍വെസ്റ്റ് ഫെസ്റ്റിവലും നവംബര്‍ 7ന് വെള്ളിയാഴ്ച കേരളാ കാത്തലിക്ക് അസ്സോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നതാണ്. രാവിലെ 8.30ന് വിശുദ്ധ കുര്‍ബാന, ആഘോഷമായ റാസ, ആശീര്‍വാദം തുടര്‍ന്ന് നേര്‍ച്ച വിളമ്പും നടത്തുന്നതാണ്. തുടര്‍ന്ന് 11.30 മുതല്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവലും ഉണ്ടായിരിക്കും എന്ന് ഇടവകയുടെ വികാരി റവ. ഫാദര്‍ ജേക്കബ് ഫിലിപ്പ് നടയില്‍, ട്രെസ്റ്റീ ലിബിന്‍ മാത്യു, സെക്രട്ടറി സ്റ്റീഫന്‍ ജേക്കബ് എന്നിവര്‍ അറിയിച്ചു.









