മനാമ: ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ 2025 വര്‍ഷത്തിലെ ആദ്യഫലപ്പെരുന്നാള്‍ സമാപിച്ചു. ഒക്ടോബര്‍ 31 വെള്ളിയാഴ്ച്ച ബഹ്റൈന്‍ കേരളീയ സമാജത്തില്‍ വെച്ച് നടന്ന കുടുംബസംഗമത്തില്‍ ഇടവക അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍, രുചികരമായ ഭക്ഷണ ശാലകള്‍, ഫ്‌ലാഷ് മോബ്, ഗാനമേള, ഫാഷന്‍ ഷോ, ഗെയിമുകള്‍, സിനിമാറ്റിക്ക് ഡാന്‍സ്, സണ്‍ഡേ സ്‌കൂള്‍ ക്വയറിന്റെ ഗാനങ്ങള്‍, സെന്റ് തോമസ് യുവജന പ്രസ്ഥാനത്തിന്റെ നേത്യത്വത്തില്‍ വടം വലി മത്സരം എന്നിവ നടന്നു.
വൈകിട്ട് നടന്ന പൊതുസമ്മേളനത്തിന് കത്തീഡ്രല്‍ വികാരി ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍ അദ്ധ്യക്ഷനായിരുന്നു. ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പിവി രാധകൃഷണ പിള്ള മുഖ്യാതിഥി ആയിരുന്ന യോഗത്തിനു കത്തീഡ്രല്‍ സെക്രട്ടറി ബിനു. മാത്യൂ ഈപ്പന്‍ സ്വാഗതം പറഞ്ഞു. കത്തീഡ്രല്‍ സഹ വികാരി ഫാദര്‍ തോമസ്‌കുട്ടി പിഎന്‍, ട്രസ്റ്റി സജി ജോര്‍ജ്, ആദ്യഫലപ്പെരുന്നാള്‍ ജനറല്‍ കണ്‍വീനര്‍ വിനു പൗലോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ജോയന്റ് ജനറന്‍ കണ്‍വീനര്‍സ് ആയ ജേക്കബ് കൊച്ചുമ്മന്‍, ബിനോയ് ജോര്‍ജ്ജ്, സെക്രട്ടറി ബിനു ജോര്‍ജ്ജ് എന്നിവര്‍ പരിപാടികള്‍ക്ക് നേത്യത്വം നല്‍കി. ബഹ്‌റൈന്‍ കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കൗണ്‍സില്‍ അംഗങ്ങളായ ദേവാലയങ്ങളിലെ ബഹുമാനപ്പെട്ട വൈദീകരും ഈ ചടങ്ങുകളില്‍ പങ്കെടുത്തു. ആദ്യഫലപ്പെരുന്നാളില്‍ പ്രവര്‍ത്തിച്ച എല്ലാ കണ്‍വീനര്‍മാര്‍ക്കും കോഡിനേറ്റര്‍മാര്‍ക്കും ഉപഹാരം നല്‍കി ആദരിച്ചു.
ഗായകരായ കൗഷിക്ക് വിനോദ്, പുണ്യ പ്രദീപ് എന്നിവരുടെ മ്യൂസിക്കല്‍ ഫ്യൂഷനും മിമിക്രി കലാകാരനായ പ്രദീപ് പുലാനി അവതരിപ്പിച്ച ഹാസ്യ ചാക്ക്യര്‍കൂത്തും പരിപാടികള്‍ക്ക് മിഴിവേകി. പ്രോഗ്രാം കണ്‍വീനര്‍ മോന്‍സി ഗീവര്‍ഗ്ഗീസ് നന്ദി പറഞ്ഞു.









