മനാമ: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് പടവ് കുടുംബ വേദി നടത്തിയ ഓണ്‍ലൈന്‍ ക്വിസ് മത്സരം സീസണ്‍-3 വിജയികളെ പ്രഖ്യാപിച്ചു. സുരേഷ് കുമാര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സരിത മംഗലത്ത് പുത്തന്‍വീട് രണ്ടാം സ്ഥാനവും, നൂര്‍ജി നൗഷാദ് മൂന്നാം സ്ഥാനവും നേടി.
മികച്ച പോയിന്റ് നില കരസ്ഥമാക്കിയ സുബിന്‍ തോമസ്, അനുജ എലിസബത്ത്, നൗഷാദ് മഞ്ഞപ്പാറ, ഇബ്രാഹിം എന്‍കെ എന്നിവര്‍ക്ക് പ്രത്യേക ഉപഹാരം നല്‍കും എന്ന് ഭാരവാഹികള്‍ അറിയിച്ചു. പടവ് പ്രസിഡന്റ് സുനില്‍ ബാബു, സെക്രട്ടറി മുസ്തഫ പട്ടാമ്പി, രക്ഷാധികാരി ഉമ്മര്‍ പാനായിക്കുളം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സഹില്‍ തൊടുപുഴ ക്വിസ് മാസ്റ്റര്‍ ആയിരുന്നു.









