മനാമ: ബഹ്റൈനിലുള്ള എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫ്രറ്റേര്‍ണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട് (ഫെഡ്) പുതിയ ചില്‍ഡ്രന്‍സ് വിംഗ് രൂപീകരിച്ചു. കുട്ടികളിലെ കലാ, സാംസ്‌കാരിക, കായിക, വ്യക്തിത്വ വികസന അഭിരുചികളെ വളര്‍ത്തുകയും നേതൃപാടവം മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ചില്‍ഡ്രന്‍സ് വിംഗ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ഒക്ടോബര്‍ 30ന് ബഹ്റൈന്‍ മീഡിയ സിറ്റി ഹാളില്‍ വച്ച് നടന്ന ചടങ്ങിലാണ് 20252027 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഫെഡ് പ്രസിഡന്റ് സ്റ്റീവന്‍സണ്‍ മെന്‍ഡസ്, സെക്രട്ടറി സുനില്‍ ബാബു, ഫെഡ് ലേഡീസ് വിംഗ് പ്രസിഡന്റ് നിക്സി ജെഫിന്‍, സെക്രട്ടറി ജിഷ്ണ രഞ്ജിത്ത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത് ആശംസകള്‍ നേര്‍ന്നു.
നിവേദിത സുജിത് പ്രസിഡന്റായും ആന്‍ മേരി ഭവ്യ സെക്രട്ടറിയായും ചുമതലയേറ്റു. റ്റഹ്ന മേഴ്സി സിന്‍സണ്‍ സ്‌പോര്‍ട്‌സ് ക്യാപ്റ്റനായും, അവ്‌നി രഞ്ജിത്ത് ആര്‍ട്‌സ് ആന്റ് ക്രിയേറ്റിവിറ്റി ക്യാപ്റ്റനായും, അവിദാന്‍ സുനില്‍ തോമസ് മീഡിയ ആന്റ് കമ്മ്യൂണിക്കേഷന്‍ റെപ്രസെന്ററ്റീവായും, സഞ്ജയ് ജയേഷ് ഡിസിപ്ലിന്‍ ആന്റ് വെല്‍ഫെയര്‍ മോണിറ്ററായും ചുമതലയേറ്റു.
രക്ഷകര്‍ത്താക്കളുടെ ഭാഗത്ത് നിന്ന് ജിതേഷ് രഞ്ജിത്ത് എജ്യുക്കേഷന്‍ ആന്റ് ടാലെന്റ് ഡെവലപ്‌മെന്റ് കോര്‍ഡിനേറ്ററായും, രഞ്ജിത്ത് രാജു ഇവന്റ് കോര്‍ഡിനേറ്ററായും, ജീന സുനില്‍, ജിഷ്ണ രഞ്ജിത്ത് എന്നിവര്‍ പേരന്റ് പ്രതിനിധികളായും തിരഞ്ഞെടുത്തു.
ചടങ്ങിന്റെ ഭാഗമായി ഗ്ലോബല്‍ മീഡിയ ബോക്‌സ് ഓഫീസ് കമ്പനിയുടെ ഉടമയും മോട്ടിവേഷണല്‍ സ്പീക്കറുമായ സുമിത സുധാകര്‍ സോഷ്യല്‍ മീഡിയ ബോധപൂര്‍വ്വം ഉപയോഗിക്കുന്നതെങ്ങനെ എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ് നയിച്ചു.
തുടര്‍ന്ന് 10ാം ക്ലാസ്, 12ാം ക്ലാസ് വിജയികളെ ഫെഡ് അനുമോദിച്ചു. വിജയികളായ അവിദാന്‍ സുനില്‍ തോമസ്, മുഹമ്മദ് സിയാന്‍, ആനന്ദിക അനൂപ് , മാധവ് സുനില്‍ രാജ് എന്നിവര്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു.









