മനാമ: ഐസിഎഫ് ഗഫൂള്‍ യൂണിറ്റ് ആസ്ഥാനമായ സുന്നി സെന്റര്‍ നാഷണല്‍ പ്രസിഡന്റ് അബൂബക്കര്‍ ലത്വീഫി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അബൂബക്കര്‍ സഖാഫിയുടെ അദ്ധ്യക്ഷയില്‍ നടന്ന ഉദ്ഘാടന സംഗമത്തില്‍ ഗഫൂള്‍ കാനൂ മസ്ജിദ് ഇമാം ശൈഖ് വലീദ് അല്‍ മഹ്‌മൂദ് മുഖ്യാതിഥി ആയിരുന്നു.
വടശ്ശേരി ഹസ്സന്‍ മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. എംസി അബ്ദുല്‍ കരീം, ശമീര്‍ പന്നൂര്‍ ആശംസകള്‍ നേര്‍ന്നു. ശംസുദ്ദീന്‍ പൂക്കയില്‍, മൂസ്സ ഹാജി, മൊയ്തീന്‍ ഹാജി, സിയാദ് മാട്ടൂല്‍, ഹുസൈന്‍ സഖാഫി, ഷംസു മാമ്പ, യൂസുഫ് അല്‍ ഹസനി, സമദ് മുസ്ലിയാര്‍ സംബന്ധിച്ചു.
യൂണിറ്റ് ഭാരവാഹികളായ റഷീദ് കൊളത്തൂര്‍, നൗഷാദ്, ഇസ്മയില്‍ ഹാജി, അബ്ദുറഹ്‌മാന്‍, ഷഹാസ്, സിയാദ്, ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്‍കി. യൂണിറ്റ് സെക്രട്ടറി മുനീര്‍ സ്വാഗതവും നാസര്‍ കൊട്ടാരത്തില്‍ നന്ദിയും പറഞ്ഞു.









