മനാമ: കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷന്റെ മാര്‍ഗനിര്‍ദേശാനുസരണം പ്രവര്‍ത്തിക്കുന്ന ബഹ്റൈന്‍ പ്രതിഭ മലയാളം പാഠശാലയുടെ നേതൃത്വത്തില്‍ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു. ബാംഗ് സങ് തായ് ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ഭാഷ പ്രതിജ്ഞയോട് കൂടി തുടങ്ങിയ ചടങ്ങിന് പ്രതിഭ പാഠശാല കണ്‍വീനര്‍ ബാബു വിടി സ്വാഗതവും പാഠശാല കോര്‍ഡിനേറ്ററും പ്രതിഭ കേന്ദ്ര കമ്മിറ്റി അംഗവുമായ പ്രദീപ് പതേരി അധ്യക്ഷത വഹിക്കുകയും ചെയ്തു. ഔപചാരിക ചടങ്ങിന്റെ ഉദ്ഘാടനം ലോക കേരള സഭാ അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സിവി നാരായണന്‍ നിര്‍വഹിച്ചു.
ബഹ്റൈന്‍ പ്രതിഭ മുഖ്യ രക്ഷാധികാരിയും പ്രസിഡന്റുമായ ബിനു മണ്ണില്‍, പ്രതിഭ പാഠശാല പ്രധാന അദ്ധ്യാപകന്‍ സുരേന്ദ്രന്‍ വികെ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുകയും പ്രോഗ്രാം കണ്‍വീനര്‍ ഹൃദ്യ രഞ്ജിത്ത് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. പ്രതിഭ പാഠശാല ഒരുക്കിയ ‘തുമ്പ’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ഔദ്യോഗിക ചടങ്ങില്‍ നടന്നു.
ദേശീയ ഗാനത്തോട് കൂടി കേരളപ്പിറവി ദിന ആഘോഷ പരിപാടിക്ക് പരിസമാപ്തി കുറിച്ചു. പ്രതിഭ പാഠശാല വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അവതരിപ്പിച്ച ഭാഷാ പ്രതിജ്ഞ, സ്‌കിറ്റ്, മൈയിം, സോങ്സ്, ഫ്യൂഷന്‍ ഡാന്‍സ്, സെമി ക്ലാസ്സിക്കല്‍ ഡാന്‍സ്, ഫോക് ഡാന്‍സ് തുടങ്ങി ഡാന്‍സ് പ്രോഗ്രാമുകളും പരിപാടിയില്‍ അരങ്ങേറി.









