മനാമ: ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ, മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മാവേലിക്കര ഭദ്രാസന അംഗങ്ങളുടെ കൂട്ടായ്മയായ ‘മന്ന’ യുടെ പ്രസിഡന്റായി കഴിഞ്ഞ 18 വര്‍ഷം പ്രവര്‍ത്തിച്ച റ്റിഐ വര്‍ഗ്ഗീസി (ബോബന്‍) ന് യാത്രയയപ്പ് നല്‍കി. മന്ന അഡൈ്വസറി ബോര്‍ഡ് മെംബര്‍ വിഒ മാത്യൂവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ഷിബു സി ജോര്‍ജ്ജ് സ്വാഗതം പറഞ്ഞു.
അഡൈ്വസറി ബോര്‍ഡ് മെംബേഴ്‌സായ സോമന്‍ ബേബി, വര്‍ഗ്ഗീസ് മാത്യൂ, വൈസ് പ്രസിഡനറുമാരായ എബി കുരുവിള, അലക്‌സ് ബേബി, കമ്മറ്റി അംഗങ്ങളായ സജി ഫിലിപ്പ്, ജിനു വര്‍ഗ്ഗീസ്, ജേക്കബ് ജോര്‍ജ്ജ്, റെജി അലക്‌സ്, ഡിജു ജോണ്‍ മാവേലിക്കര എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
റ്റിഐ വര്‍ഗ്ഗീസിന് മന്നയുടെ ഉപഹാരം നല്‍കുകയും മറുപടി പ്രസംഗത്തില്‍ തന്റെ സേവന കാലയളവില്‍ കൂട്ടായ്മയുടെ നല്ല പ്രവര്‍ത്തനങ്ങള്‍, ഏവരും ഒത്തൊരുമയോട് കൂടി പ്രവര്‍ത്തിച്ചതിന്റെ ഫലമാണന്നും അദ്ദേഹം പറഞ്ഞു. മന്ന ട്രഷറര്‍ മോന്‍സി ഗീവര്‍ഗ്ഗീസ് പരിപാടിക്ക് നന്ദി പറഞ്ഞു.









