ബഹ്റൈന്‍ പ്രതിഭ മനാമ മേഖല സമ്മേളനം

New Project (4)

മനാമ: ബഹ്‌റൈന്‍ പ്രതിഭ മുപ്പതാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി മനാമ മേഖല സമ്മേളനം ഒക്ടോബര്‍ 31ന് പ്രശാന്ത് നാരായണന്‍ നഗറില്‍ (പ്രതിഭ സെന്റര്‍) നടന്നു. പ്രതിഭ മുഖ്യ രക്ഷാധികാരി അംഗം ബിനു മണ്ണില്‍ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി നിരണ്‍ സുബ്രഹ്‌മണ്യന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും കേന്ദ്ര കമ്മിറ്റി ജോയിന്റ് സെക്രട്ടറിയും രക്ഷാധികാരി സമിതി അംഗവുമായ കെവി മഹേഷ് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

പ്രതിഭ രക്ഷാധികാരി സമിതി അംഗംവും ലോക കേരള സഭ അംഗങ്ങളുമായ സിവി നാരായണന്‍, സുബൈര്‍ കണ്ണൂര്‍, പ്രതിഭ ജനറല്‍ സെക്രട്ടറി മിജോഷ് മോറാഴ, രക്ഷാധികാരി സമിതി അംഗങ്ങളായ എന്‍കെ. വീരമണി, എന്‍വി ലിവിന്‍ കുമാര്‍, ഷീജ വീരമണി എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.

എന്‍വി ലിവിന്‍ കുമാര്‍, അനീഷ് കരിവെള്ളൂര്‍, റാഫി കല്ലിങ്ങല്‍, സുജിത രാജന്‍ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. സ്വാഗതം സംഘം ചെയര്‍പേഴ്‌സണ്‍ മഹേഷിയോഗി ദാസന്‍ സ്വാഗതം ആശംസിച്ചു. രക്തസാക്ഷി പ്രമേയം രാജേഷ് അറ്റാച്ചേരി അനുശോചന പ്രമേയംശശി കണ്ണൂര്‍ അവതരിപ്പിച്ചു.

സമ്മേളന നഗരിയില്‍ പ്രതിഭ ശാസ്ത്ര ക്ലബിന്റെ സഹകരണത്തോടെ കുട്ടികള്‍ തയ്യാറാക്കിയ ശാസ്ത്ര ലേഖനങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിരുന്നു. മനാമ മേഖല സ്വരലയ ഗായകസംഘം അവതരിപ്പിച്ച സ്വാഗത ഗാനങ്ങളും സമ്മേളനത്തിന് മാറ്റേകി.

സമ്മേളനം 2025-2027 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള 21 അംഗ മേഖല കമ്മറ്റിയെ തിരഞ്ഞെടുത്തു. ഭാരവാഹികളായി രാജേഷ് അറ്റാച്ചേരി (സെക്രട്ടറി), നുബിന്‍ അന്‍സാരി (പ്രസിഡന്റ്), ശശി കണ്ണൂര്‍( ട്രഷറര്‍), ജീവന്‍ കല്ലറ (ജോയിന്റ് സെക്രട്ടറി), സരിത കുമാര്‍ (വൈസ് പ്രസിഡന്റ്), ഷനില്‍ കുമാര്‍ (മെമ്പര്‍ഷിപ്പ് സെക്രട്ടറി) സൗമ്യ പ്രദീപന്‍ (അസി. മെമ്പര്‍ഷിപ്പ് സെക്രട്ടറി)

എക്‌സിക്യൂട്ടിവ് അംഗങ്ങള്‍: സുജിത രാജന്‍, ദീപ്തി രാജേഷ്, ജിമേഷ് പാലേരി, ശര്‍മിള ശൈലേഷ്, നിരണ്‍ സുബ്രഹ്‌മണ്യന്‍, അബൂബക്കര്‍ പട്ട്‌ള, സ്വദിക് തെന്നല, അരുണ്‍കുമാര്‍ പിവി, ലിനീഷ് കാനായി, മനോജ് പോള്‍, സുഭാഷ് ചന്ദ്രന്‍, തുഷാര രതീഷ്, ശ്രീജേഷ് വടകര, ശിഹാബ് മരയ്ക്കാര്‍.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!