വോയ്‌സ് ഓഫ് ആലപ്പിയുടെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് നവംബര്‍ 7 ന്

New Project (5)

മനാമ: ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ വോയ്‌സ് ഓഫ് ആലപ്പിയുടെ നേതൃത്വത്തില്‍ നവംബര്‍ 7 വെള്ളിയാഴ്ച രാവിലെ 8 മുതല്‍ 12 മണിവരെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. വോയ്‌സ് ഓഫ് ആലപ്പി ജീവകാരുണ്യ വിഭാഗം നടത്തുന്ന നാലാമത്തെ ക്യാമ്പ് ആണിത്.

രക്തദാനം മനുഷ്യജീവനുകള്‍ രക്ഷിക്കുന്ന ഏറ്റവും മഹത്തായ സേവനമാണെന്ന ബോധ്യത്തോടെയാണ് ഈ പരിപാടി ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. സല്‍മാനിയ ഹോസ്പിറ്റല്‍ രക്തബാങ്കിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. രജിസ്റ്റര്‍ ചെയ്യാന്‍ വിളിക്കേണ്ട നമ്പര്‍ 39348814,33874100 എന്നിവയാണ്

‘ഒരു തുള്ളി രക്തം ഒരാള്‍ക്ക് ജീവന്‍’ എന്ന സന്ദേശവുമായി നടത്തുന്ന ഈ രക്തദാന ക്യാമ്പിലേക്ക് എല്ലാ പ്രവാസി സമൂഹത്തെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സംഘടന പ്രസിഡന്റ് സിബിന്‍ സലിം സെക്രട്ടറി ധനേഷ് മുരളി, ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ അജിത്ത് എന്നിവര്‍ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!