മനാമ: ശൈത്യകാലം അടുക്കുന്തോറും ബഹ്‌റൈനിലെ കാലാവസ്ഥയില്‍ കാര്യമായ മാറ്റം അനുഭവപ്പെടുമെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന് കീഴിലുള്ള കാലാവസ്ഥ വിഭാഗം അറിയിച്ചു. തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങള്‍ തയ്യാറാക്കിവെക്കാനും അറിയിപ്പില്‍ പറയുന്നു.
വരുന്ന വെള്ളിയാഴ്ച രാത്രിയിലെ താപനില 18 ഡിഗ്രി സെല്‍ഷ്യസ് ആയി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു. പകല്‍ സമയത്ത് താപനില 30 ഡിഗ്രിയില്‍ തുടരും.









