മനാമ: ബഹ്‌റൈന്‍ പ്രതിഭ വനിതാവേദിയുടെ പത്തൊമ്പതാം കേന്ദ്ര സമ്മേളന നടത്തിപ്പിനായുള്ള സ്വാഗത സംഘം രൂപീകരിച്ചു. പ്രതിഭ സെന്ററില്‍ വച്ച് നടന്ന സ്വാഗത സംഘ രൂപീകരണ യോഗം മുഖ്യരക്ഷാധികാരി ബിനു മണ്ണില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി മിജോഷ് മൊറാഴ, രക്ഷാധികാരി സമിതി അംഗം ഷീജ വീരമണി എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
വൈസ് പ്രസിഡന്റ് ഷീല ശശി അധ്യക്ഷത വഹിച്ച യോഗത്തിന് ജോയിന്റ് സെക്രട്ടറി സജിത സതീഷ് സ്വാഗതം പറഞ്ഞു. വനിത വേദി പ്രസിഡന്റ് ഷമിത സുരേന്ദ്രന്‍ സന്നിഹിതയായിരുന്നു. വനിതാവേദി സെക്രട്ടറി റീഗ പ്രദീപ് സ്വാഗത സംഘം പാനല്‍ അവതരിപ്പിച്ചു. ഷീബ രാജീവന്‍ ചെയര്‍പേഴ്‌സണായും ഷീല ശശി കണ്‍വീനറായും 75 അംഗ സ്വാഗതസംഘത്തെ തെരഞ്ഞെടുത്തു.
സമ്മേളനത്തിന്റെ ലോഗോ പ്രകാശനം രക്ഷാധികാരി സമിതി അംഗം ഷീബ രാജീവന് നല്‍കി കൊണ്ട് ജനറല്‍ സെക്രട്ടറി മിജോഷ് മൊറാഴ നിര്‍വഹിച്ചു. ഡോ. മാലതി നഗറില്‍ വച്ച് ഡിസംബര്‍ 12 നാണ് സമ്മേളനം. സമ്മേളനത്തോടനുബന്ധിച്ച് വിവിധ അനുബന്ധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഭാരവാഹികള്‍- ചെയര്‍പേഴ്സണ്‍: ഷീബ രാജീവന്‍, കണ്‍വീനര്‍: ഷീല ശശി, സാമ്പത്തിക കണ്‍വീനര്‍: സുജിതാ രാജന്‍, ജോയിന്റ് കണ്‍വീനര്‍: ഷിംന സുരേഷ്, അനുബന്ധ പരിപാടികള്‍:കണ്‍വീനര്‍: ഹര്‍ഷ ബബീഷ്, ജോയിന്റ് കണ്‍വീനര്‍: ദീപ്തി രാജേഷ്, സിപിആര്‍ ട്രെയിനിങ് ക്ലാസ്: കണ്‍വീനര്‍: ദിവ്യ രഞ്ജിത്ത്, ജോയിന്റ് കണ്‍വീനര്‍: സരിത മേലത്ത്, സെമിനാര്‍: കണ്‍വീനര്‍: രഞ്ജു ഹരീഷ്, ജോയിന്റ് കണ്‍വീനര്‍: ശ്രീജ ദാസ് ,സ്റ്റേജ്: കണ്‍വീനര്‍: സജിതാ സതീഷ്, ജോയിന്റ് കണ്‍വീനര്‍: ജിന്‍ഷ ഷൈജു, രജിസ്‌ട്രേഷന്‍: കണ്‍വീനര്‍: മഞ്ജു, ജോയിന്റ് കണ്‍വീനര്‍: ദീപ്തി നിജേഷ്, മെമന്റോ: ഷമിത സുരേന്ദ്രന്‍, റീഗ പ്രദീപ്, ഭക്ഷണം: കണ്‍വീനര്‍: രജി ജയ് ബുഷ്, ജോയിന്റ് കണ്‍വീനര്‍: അനുശ്രീ ബിനു. മീഡിയ: കണ്‍വീനര്‍: സുബിന സുലേഷ്, ജോയിന്റ് കണ്‍വീനര്‍: തസ്മി, വോളണ്ടിയര്‍ കണ്‍വീനര്‍: റിന്‍സി അര്‍ജുന്‍.









