മനാമ: കോഴിക്കോട് ജില്ലയിലെ അരൂര്‍ നടേമ്മല്‍, നടക്കുമീത്തല്‍, കോട്ട് മുക്ക് പ്രദേശങ്ങളിലുള്ള ബഹ്‌റൈനില്‍ താമസിക്കുന്നവരുടെ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു. ബഹ്റൈന്‍ മീഡിയ സിറ്റി ഹൂറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സാജിദ് അരൂര്‍ ഉദ്ഘാടനം ചെയ്തു. ഷൈജിത്ത് ടിപി അധ്യക്ഷനായിരുന്നു.
ഭാവിയില്‍ കൂടുതല്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ നടത്താനും അംഗങ്ങളുടെ ആരോഗ്യ സാമൂഹിക സാമ്പത്തിക സുരക്ഷാക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖയുണ്ടാക്കാനും തീരുമാനിച്ചു. അംഗങ്ങളുടെ ആരോഗ്യ സുരക്ഷാ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ മനാമ സെന്‍ട്രലിന്റെ സഹകരണത്തോടെ മെഡിക്കല്‍ ചെക്കപ്പ് വൗച്ചറുകള്‍ വിതരണം ചെയ്തു.
പരിപാടിയില്‍ നിജീഷ് പികെ, ഷാഗിര്‍ കുനിയില്‍, അനില്‍കുമാര്‍ എന്‍പി, ചെത്തില്‍ പ്രകാശന്‍, രഘുനാഥ് എന്‍പി, പ്രകാശന്‍ പിപി, രാജേഷ് എകെ, ജീപേഷ്, ഷാജു കെകെ, രാഘവന്‍ വോള്‍ഗ, അജിത്ത് എംഇ തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. ചാലില്‍ രാജീവന്‍, ഫൈസല്‍ ഒപി, രാജീവന്‍ ജികെ, ബൈജു കെ, റഫീഖ് എംകെ, അസീസ് കെഎം, വിഷ്ണു പികെ, വിഥുന്‍ സിപി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിജേഷ് വിപി സ്വാഗതവും ഷൈജു ഒഎം നന്ദിയും പറഞ്ഞു.









