മനാമ: ഇന്ത്യന്‍ സ്‌കൂള്‍ ഈ വര്‍ഷത്തെ മലയാളം, സംസ്‌കൃത ദിനം സംയുക്തമായി വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മകത, ഭാഷാ വൈദഗ്ദ്ധ്യം, കലാപരമായ ആവിഷ്‌കാരം എന്നിവ പ്രദര്‍ശിപ്പിക്കുന്ന നിരവധി മത്സരങ്ങള്‍ ഇതോടനുബന്ധിച്ച് ഒരുക്കിയിരുന്നു.
സംസ്‌കൃത, മലയാളം വിദ്യാര്‍ത്ഥികള്‍ ആലപിച്ച ദേശീയ ഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്. തുടര്‍ന്ന് സ്‌കൂള്‍ പ്രാര്‍ത്ഥനയും നടന്നു. ഋഷിത മഹേഷ് സ്വാഗതം പറഞ്ഞു. ജൂനിയര്‍, സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മലയാളം സംഘ ഗാനവും ജൂനിയര്‍ വിഭാഗം അവതരിപ്പിച്ച നാടോടി നൃത്തവും ഉള്‍പ്പെടെ നിരവധി ആകര്‍ഷകമായ പ്രകടനങ്ങള്‍ ഉണ്ടായിരുന്നു. ദക്ഷ, ദക്ഷിണ, സ്വാതി, ഹര്‍ഷിത, ബിനിഷ, അദിതി, മിഷ, അന്‍മിക എന്നിവര്‍ നൃത്തം അവതരിപ്പിച്ചു.
സീനിയര്‍ വിഭാഗം മലയാളം പാരായണ മത്സരത്തിലെ വിജയിയായ ആകാന്‍ഷ് അനില്‍ കുമാറിന്റെ കവിതാ പാരായണത്തോടെയും ജൂനിയര്‍, സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച സംസ്‌കൃത സംഘ ഗാനത്തോടെയും പരിപാടി തുടര്‍ന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ അവന്തിക, ഹേമശ്രീ, സേജ ലക്ഷ്മി, വൈഷ്ണവി, ഹിരണ്മയി, നക്ഷത്ര രാജ് എന്നിവരുടെ മനോഹരമായ സംസ്‌കൃത സംഘനൃത്തം പരിപാടിയുടെ പ്രൗഢി വര്‍ദ്ധിപ്പിച്ചു.
ഗണേഷ് അയിലൂര്‍ യൂഗേഷ് സംസ്‌കൃത കഥപറച്ചില്‍ അവതരിപ്പിച്ചു. മലയാളം, സംസ്‌കൃത മത്സരങ്ങളിലെ വിജയികളെ സമ്മാന വിതരണ ചടങ്ങില്‍ ആദരിച്ചു. സ്റ്റാഫ് പ്രതിനിധി പാര്‍വതി ദേവദാസ്, സീനിയര്‍ വിഭാഗം ഹെഡ് ടീച്ചര്‍ സിനി ലാല്‍, ആക്ടിവിറ്റി-ഹെഡ് ടീച്ചര്‍മാരായ ശ്രീകല ആര്‍ നായര്‍, സലോണ പയസ്, മലയാളം & സംസ്‌കൃത വിഭാഗം മേധാവി വിബി ശരത്, സീനിയര്‍ സംസ്‌കൃത അധ്യാപിക മമത മോഹന്‍, സോഷ്യല്‍ സയന്‍സ് വിഭാഗം മേധാവി ഷെന്‍സി ജോര്‍ജ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ആവണി സുധീഷ് ദിവ്യ നന്ദി പറഞ്ഞു. മീനാക്ഷി സുധീഷ്, ദില്‍ജ ജേസണ്‍ എന്നിവര്‍ അവതാരകരായിരുന്നു. സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യന്‍, അസി.സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹന്‍, പ്രിന്‍സിപ്പല്‍ വിആര്‍ പളനിസ്വാമി, സീനിയര്‍ സ്‌കൂള്‍ & അക്കാദമിക് അഡ്മിനിസ്‌ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജി സതീഷ്, വകുപ്പ് മേധാവി വിബി ശരത് എന്നിവര്‍ ജേതാക്കളെ അഭിനന്ദിച്ചു.









