മനാമ: കേരളത്തിന്റെ 70-ാമത് കേരളപ്പിറവി മുഹറഖ് മലയാളി സമാജം മഞ്ചാടി ബാലവേദി നേതൃത്വത്തില്‍ ആഘോഷിച്ചു. കുട്ടികളുടെ പാട്ടുകളും കേരളപ്പിറവി ക്വിസ് മത്സരവും കേരള ചരിത്ര പഠനവും നടന്നു. മഞ്ചാടി കണ്‍വീനര്‍ അഫ്രാസ് അഹ്‌മദ് നേതൃത്വത്തിലാണ് പരിപാടികള്‍ നടന്നത്.
എംഎംഎസ് വൈസ് പ്രസിഡന്റ് അബ്ദുല്‍ മന്‍ഷീര്‍, വനിതാ വേദി ജോ. കണ്‍വീനര്‍ ഷീന നൗസല്‍ എന്നിവര്‍ വിവിധ കാര്യങ്ങള്‍ അവതരിപ്പിച്ചു. എംഎംഎസ് പ്രസിഡന്റ് അനസ് റഹീം ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ ശിവശങ്കര്‍, ശിഹാബ് കറുകപുത്തൂര്‍ മുബീന മന്‍ഷീര്‍, സൗമ്യ ശ്രീകുമാര്‍, നിഖില, ബാഹിറ അനസ് എന്നിവര്‍ സംബന്ധിച്ചു.









