മനാമ: കാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കാന്‍ ഏഷ്യന്‍ സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥി വേദിക രഞ്ജീഷ് മുടി ദാനം ചെയ്തു. ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റിക്ക് വേണ്ടി വിഗ് നിര്‍മ്മിക്കുന്ന സലൂണിലാണ് മുറി കൈമാറിയത്. ബഹ്റൈനില്‍ ജോലി ചെയ്യുന്ന വടകര സ്വദേശി രഞ്ജീഷ്‌ന്റേയും ശ്രീജി രഞ്ജീഷ്‌ന്റെയും മകളാണ് വേദിക.
ചുരുങ്ങിയത് 21 സെന്റീ മീറ്റര്‍ നീളത്തില്‍ മുടി മുറിച്ചെടുത്ത് ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റിക്ക് ഇത്തരത്തില്‍ നല്‍കാന്‍ താല്‍പ്പര്യം ഉള്ളവര്‍ക്ക് കാന്‍സര്‍ കെയര്‍ ഗ്രൂപ്പിനെ 33750999 എന്ന നമ്പറില്‍ ബന്ധപ്പെടാം. കീമോതെറാപ്പി ചികിത്സയുടെ ഭാഗമായി മുടി നഷ്ടമാകുന്ന കുട്ടികള്‍ അടക്കമുള്ള കാന്‍സര്‍ രോഗികള്‍ക്ക് തികച്ചും സൗജന്യമായാണ് ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റി വിഗ് നല്‍കി വരുന്നത്.









