മനാമ: ബഹ്‌റൈന്‍ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ഈ വര്‍ഷത്തെ ഓണാഘോഷം’ ഓണ നിലവ് 2025′ വിപുലമായ രീതിയില്‍ സംഘടിപ്പിച്ചു. മനാമ കെ-സിറ്റി ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ള നിരവധി പ്രവാസികളും കുടുംബങ്ങളും ബഹ്‌റൈനിലെ സാമൂഹിക സംഘടനാ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു.
വെള്ളിയാഴ്ച വൈകിട്ട് 7 മണി മുതല്‍ രാത്രി 12 മണി വരെ നടന്ന പരിപാടിയില്‍ വിവിധ കേരളീയ കലാരൂപങ്ങള്‍ വേദിയില്‍ അരങ്ങേറി. ബഹ്‌റൈന്‍ മലപ്പുറം ഡിസ്ട്രിക്ട് ഫോറം പാട്രോണ്‍ ബഷീര്‍ അമ്പലായിയുടെ രക്ഷാകര്‍ത്വത്തില്‍ നടന്ന പരിപാടിയില്‍ സംഘടനയുടെ ഓര്‍ഗനൈസിങ് സെക്രട്ടറി മന്‍ഷീര്‍ കൊണ്ടോട്ടി സ്വാഗതം ആശംസിച്ചു. ആക്ടിംഗ് പ്രസിഡന്റ് റംഷാദ് അയലക്കാട് അധ്യക്ഷന്‍ ആയ പരിപാടി ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗോപിനാഥ് മേനോന്‍ ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ സ്‌കൂള്‍ എക്‌സിക്യുട്ടീവ് മെമ്പര്‍ ബിജു ജോര്‍ജ്ജ് വിശിഷ്ട അതിഥിയായിരുന്നു. ജനറല്‍ സെക്രട്ടറി ഷമീര്‍ പൊട്ടച്ചോല, മീഡിയ കണ്‍വീനര്‍ ഫസലുല്‍ ഹഖ്, രക്ഷാധികാരി മുഹമ്മദലി എന്‍കെ, പ്രോഗ്രാം കണ്‍വീനര്‍ കാസിം പടത്തകായില്‍, ട്രഷറര്‍ അലി അഷറഫ് വാഴക്കാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ച പരിപാടിയില്‍ എന്റര്‍ടെയ്ന്‍മെന്റ് സെക്രട്ടറി അന്‍വര്‍ നിലമ്പൂര്‍ നന്ദി പ്രകാശിപ്പിച്ചു.
ബഹ്‌റൈനിലെ സാമൂഹിക സംഘടനാ പ്രവര്‍ത്തന രംഗത്ത് പ്രമുഖ വ്യക്തിത്വങ്ങളായ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍, കെടി സലീം, അബ്ദു റഹ്‌മാന്‍ അസീല്‍, ഷംസുദ്ദീന്‍ വെള്ളിക്കുളങ്ങര, ഡോ. യാസര്‍ ചോമയില്‍, ജേക്കബ് തെക്ക് തോട്, ഇവി രാജീവന്‍, സയ്ദ് ഹനീഫ്, മോനി ഓടികണ്ടത്തില്‍, അജിത്ത് കണ്ണൂര്‍, മുരളീധരന്‍ പള്ളിയത്ത്, ജ്യോതിഷ് പണിക്കര്‍, റഫീഖ് അബ്ദുല്ല, മനോജ് വടകര, യുകെ ബാലന്‍, ഡോ. ശ്രീദേവി, അബ്ദുല്‍ ജലീല്‍ മാധ്യമം, സിറാജ് പള്ളിക്കര മീഡിയാവണ്‍, മജീദ് തണല്‍, അനസ് റഹീം, ബദറുദ്ദീന്‍ പൂവാര്‍, ഗോപാലേട്ടന്‍, രാജീവ് വെള്ളിക്കോത്ത്, ലത്തീഫ് മരക്കാട്ട്, സിയാദ് വളപട്ടണം, സത്യന്‍ പേരാമ്പ്ര, എബി തോമസ്, അന്‍വര്‍ കണ്ണൂര്‍, നിസാര്‍ കുന്നംകുളത്തിങ്ങല്‍, ലത്തീഫ് കോളിക്കല്‍, ഇജാസ് ജല്ലുസ് ട്രേഡിംഗ്, ഹുസൈന്‍ വയനാട്, ഷറഫ് അല്‍ കുഞ്ഞി, ശിഹാബ് കരുകപുത്തൂര്‍, മനോജ് പിലിക്കോട് ,മൂസ ഹാജി, മണിക്കുട്ടന്‍, സുഭാഷ് അങ്ങാടിക്കല്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
ഭാരവാഹികളായ അഷ്‌റഫ് കുന്നത്തു പറമ്പില്‍, റസാക്ക് പൊന്നാനി, സുബിന്‍ദാസ്, സകരിയ്യാ പൊന്നാനി, സാജിദ് കരുളയി, അബ്ദുല്‍ ഗഫൂര്‍, മുനീര്‍ വളാഞ്ചേരി, രാജേഷ് വികെ, ഷബീര്‍ മുക്കന്‍, ഷിബിന്‍ തോമസ്, വാഹിദ് വാഹി, റമീസ് തിരൂര്‍, മനു തറയത്, ഫിറോസ് വെളിയങ്കോട്, ബഷീര്‍ തറയില്‍, മുജീബ് പൊറ്റമ്മല്‍, രജീഷ് ആര്‍പി, ജഷീര്‍ ചങ്ങരംകുളം, ശിഹാബ്, ബാബു എംകെ, ബക്കര്‍, ഷാഹുല്‍, മുബീന, റജീന ഇസ്മായില്‍, ജുമിമുജി, ഷാമിയ സാജിദ്, രേഷ്മ, അമ്പിളി, ബഷരിയ മുനീര്‍, നീതൂ രജീഷ് തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.









