ഹോപ്പ് പ്രീമിയര്‍ ലീഗ് കിരീടം ഗ്ലോബല്‍ തിക്കോടിയന്‍സ് ഫോറത്തിന്

New Project (1)

മനാമ: ഹോപ്പ് ബഹ്റൈന്‍ സംഘടിപ്പിച്ച ഹോപ്പ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഗ്ലോബല്‍ തിക്കോടിയന്‍സ് ഫോറം കിരീടം നേടി. കെഎംസിസി-ഇസാ ടൗണ്‍ ഫസ്റ്റ് റണ്ണര്‍ അപ്പും, വോയ്‌സ് ഓഫ് മാമ്പ, കൊല്ലം പ്രവാസി അസോസിയേഷന്‍ എന്നീ ടീമുകള്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളും നേടി.

മാന്‍ ഓഫ് ദി സീരീസായും, ഫൈനലിലെ മാന്‍ ഓഫ് ദി മാച്ച് ആയും രഞ്ജിത്ത് കുമാര്‍ (ഗ്ലോബല്‍ തിക്കോഡിയന്‍സ്) തെരഞ്ഞെടുക്കപ്പെട്ടു. ബെസ്‌ററ് ബാറ്റ്സ് മാന്‍-സോനു (വോയ്സ് ഓഫ് മാമ്പ), ബെസ്‌ററ് ബൗളര്‍-സിപി സന്‍ഫീര്‍ (കെഎംസിസി- ഈസ ടൗണ്‍), ബെസ്റ്റ് കീപ്പര്‍-ഷാമില്‍ കൊയിലാണ്ടി (കെഎംസിസി- ഈസ ടൗണ്‍) എന്നിവരാണ് മറ്റ് വ്യക്തിഗത നേട്ടങ്ങള്‍ക്ക് അര്‍ഹരായത്.

ബിഎംസിയുമായി സഹകരിച്ച് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ബ്രോസ് & ബഡ്ഡീസും, ബഹ്റൈന്‍ ക്രിക്കറ്റ് ഫെഡറേഷനും പങ്കാളികളായി. സിഞ്ചിലെ അല്‍ അഹ്ലി സ്‌പോര്‍സ് ക്ലബില്‍ സംഘടിപ്പിച്ച മത്സരങ്ങള്‍ സാമൂഹിക പ്രവര്‍ത്തകന്‍ സുബൈര്‍ കണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് സമ്മാനങ്ങള്‍ അന്‍സാര്‍ മുഹമ്മദ്, സിബിന്‍ സലിം, ഷിബു പത്തനംതിട്ട, ജയേഷ് കുറുപ്പ് എന്നിവര്‍ കൈമാറി.

ബഹ്‌റൈന്റെ സാമൂഹിക മണ്ഡലത്തിനിന്നും പ്രമുഖര്‍ പങ്കെടുത്തു. ബിഎംസി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത്, സാമൂഹിക പ്രവര്‍ത്തകരായ കെടി സലിം, സയ്യദ് ഹനീഫ്, ലോക കേരള സഭാ അംഗങ്ങളായ ജേക്കബ് മാത്യു, ഷാജി മുതല, കൂടാതെ സല്‍മാന്‍ ഫാരിസ്, മോനി ഒടിക്കണ്ടത്തില്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

കോട്ടയം പ്രവാസി ഫോറം, ബഹ്റൈന്‍ തൃശൂര്‍ കുടുംബം, വോയ്‌സ് ഓഫ് ആലപ്പി, വോയ്‌സ് ഓഫ് മാമ്പ കണ്ണൂര്‍, ബഹ്റൈന്‍ മലപ്പുറം ഡിസ്ട്രിക്ട് ഫോറം, തലശ്ശേരി ബഹ്റൈന്‍ കൂട്ടായ്മ, ബഹ്റൈന്‍ മാട്ടൂല്‍ അസോസിയേഷന്‍, ബഹ്റൈന്‍ നവകേരള, കെഎംസിസി ഇസാ ടൗണ്‍, വിശ്വകലാ സാംസ്‌കാരിക വേദി തുടങ്ങിയ 12 ടീമുകള്‍ ആവേശകരമായ മത്സരങ്ങളില്‍ പങ്കെടുത്തു.

കൂടാതെ ടീം ആരവത്തിന്റെ നാടന്‍പാട്ട്, തരംഗിന്റെ മ്യൂസിക്കല്‍ ട്രീറ്റ്, കുട്ടികളുടെ അറബിക് ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, രാജാറാമിന്റെ സാക്‌സോഫോണ്‍ പ്രകടനം എന്നിവയും പ്രധാന ആകര്‍ഷണമായി. ഷമീര്‍ പൊന്നാനി, സന ഫാത്തിമ എന്നിവര്‍ എംസിമാരായി.

കണ്‍വീനര്‍ മുഹമ്മദ് അന്‍സാര്‍, കോ-ഓര്‍ഡിനേറ്റര്‍ സിബിന്‍ സലിം, സംഘാടക സമിതിയില്‍ പ്രസിഡന്റ് ഷിബു പത്തനംതിട്ട, സെക്രട്ടറി ജയേഷ് കുറുപ്പ്, ഉപദേശക സമിതി അംഗങ്ങളായ നിസാര്‍ കൊല്ലം, ഷബീര്‍ മാഹി, ട്രെഷറര്‍ താലിബ് അബ്ദു റഹ്‌മാന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജോഷി നെടുവേലില്‍, ഗിരീഷ് പിള്ള, റംഷാദ് അബ്ദുല്‍ ഖാദര്‍, പ്രിന്റു ഡെല്ലിസ്, മനോജ് സാംബന്‍, നിസാര്‍ മാഹി, ഫൈസല്‍ പട്ടാണ്ടി, പ്രകാശ് പിള്ള, ഷാജി ഇളമ്പിലായി, ഷിജു സി.പി, ജെറിന്‍ ഡേവിസ്, സാബു ചിറമേല്‍, അഷ്‌കര്‍ പൂഴിത്തല, മുജീബ് റഹ്‌മാന്‍, ശ്യാംജിത് കമാല്‍, അജിത് കുമാര്‍, വിപീഷ് പിള്ള, പ്രശാന്ത് ഗോപി, സുജീഷ് കുമാര്‍, ബോബി പുളിമൂട്ടില്‍, കൂടാതെ ഉണ്ണികൃഷ്ണന്‍, രഘു നാഥ്, അബ്ദുള്‍ റസാഖ് എന്നിവര്‍ വിവിധ കമ്മറ്റികളില്‍ പ്രവര്‍ത്തിച്ചു.

വരും വര്‍ഷങ്ങളിലും ഹോപ്പ് പ്രീമിയര്‍ ലീഗ് തുടരുമെന്നും ബഹ്റൈനിലെ എല്ലാ പ്രമുഖ ക്രിക്കറ്റ് ക്ലബ്ബുകളുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും സംഘാടകര്‍ അറിയിച്ചു. ബിഎംസിയോടും മുഖ്യ പ്രയോചകരായിരുന്ന ജോണ്‍സ് എഞ്ചിനീറിങ്ങിനോടും ഭാരവാഹികള്‍ നന്ദി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!