മനാമ: ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ കൊമേഴ്‌സ്യല്‍ കോടതിയുടെ ഉദ്ഘാടനം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ നിര്‍വഹിച്ചു. തര്‍ക്ക പരിഹാരത്തിനും അന്താരാഷ്ട്ര നിയമ സഹകരണത്തിനുമുള്ള ഒരു കേന്ദ്രമായി ബഹ്‌റൈനെ സ്ഥാപിക്കുന്ന പുതിയ കേന്ദ്രമായ ഗ്ലോബല്‍ ജസ്റ്റിസ് ബേയുടെ പ്രഖ്യാപനവും കിരീടാവകാശി നടത്തി.
ഇസ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന കിങ് ഹമദ് ഫോറം ഫോര്‍ ജസ്റ്റിസിന്റെ ഉദ്ഘാടന ചടങ്ങില്‍ വെച്ചാണ് കിരീടാവകാശി ഈ സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്തിയത്. ‘ഇത് യാഥാര്‍ത്ഥ്യമാക്കിയ ജഡ്ജിമാര്‍, നിയമ വിദഗ്ധര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ അചഞ്ചലമായ സമര്‍പ്പണത്തെ അംഗീകരിക്കുന്നു. ഈ കോടതി ഒരു സ്വതന്ത്ര സ്ഥാപനമായി പ്രവര്‍ത്തിക്കും. അതിന്റെ ജഡ്ജിമാര്‍ ബഹ്‌റൈനില്‍ നിന്നും ലോകത്തിലെ ഏറ്റവും ആദരണീയരായ ചില രാജ്യങ്ങളില്‍ നിന്നുള്ളവരുമായിരിക്കും.’, കിരീടാവകാശി പറഞ്ഞു.
വാണിജ്യ കോടതി സ്ഥാപിക്കുന്നതില്‍ സഹകരിച്ച സിംഗപ്പൂര്‍ സര്‍ക്കാരിനും നീതിന്യായ വിഭാഗത്തിനും, പ്രത്യേകിച്ച് ചീഫ് ജസ്റ്റിസ് സുന്ദരേഷ് മേനോനും സംഘത്തിനും, കിരീടാവകാശി നന്ദി അറിയിച്ചു. ചടങ്ങില്‍ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
നിയമവാഴ്ച ശക്തിപ്പെടുത്തുന്നതിലും നിഷ്പക്ഷതയിലും സ്വാതന്ത്ര്യത്തിലും വേരൂന്നിയ ഒരു നീതിന്യായ വ്യവസ്ഥയെ വളര്‍ത്തിയെടുക്കുന്നതിലും രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തെ ചീഫ് ജസ്റ്റിസ് സുന്ദരേഷ് മേനോന്‍ അഭിനന്ദിച്ചു. കിരീടാവകാശിയ്ക്കും ഈ നാഴികക്കല്ലായ സംരംഭത്തിന് പിന്തുണ നല്‍കിയതിന് ബഹ്‌റൈനിലെ അന്താരാഷ്ട്ര തര്‍ക്ക പരിഹാര കൗണ്‍സിലിനും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.









