മനാമ: ദാറുല്‍ ഈമാന്‍ കേരള മദ്‌റസ മനാമ ക്യാമ്പസ് പിടിഎ യോഗവും ഏഴ്, ഒമ്പത് ക്ലാസുകളിലെ പൊതുപരീക്ഷയില്‍ വിജയിച്ച കുട്ടികള്‍ക്കുള്ള അനുമോദന ചടങ്ങും സംഘടിപ്പിച്ചു. സിഞ്ചിലെ ഫ്രന്‍ഡ്‌സ് സെന്ററില്‍ നടന്ന പരിപാടിയില്‍ വിദ്യാഭ്യാസ വിഭാഗം തലവന്‍ ഇകെ സലീം അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ സഈദ് റമദാന്‍ നദ്വി മദ്‌റസയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഏഴ്, ഒമ്പത് ക്ലാസുകളിലെ മദ്‌റസ പൊതു പരീക്ഷയില്‍ വിജയിച്ച കുട്ടികള്‍ക്ക് സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുറഹ്‌മാന്‍ അസീല്‍, മനാമ മദ്‌റസ പിടിഎ പ്രസിഡന്റ് റഫീഖ് അബ്ദുല്ല, എംടിഎ പ്രസിഡന്റ് സബീന ഖാദര്‍, ഫ്രന്‍ഡ്‌സ് സോസിയേഷന്‍ പ്രസിഡന്റ് സുബൈര്‍ എംഎം എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു.
ഫാക്കല്‍റ്റി ഹെഡ് യൂനുസ് സലീം ഉദ്‌ബോധന സന്ദേശം നല്‍കി. മെഹ്ന ഖദീജയുടെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച പരിപാടിയില്‍ സീനിയര്‍ അധ്യാപകന്‍ ജാസിര്‍ പിപി സ്വഗതമാശംസിക്കുകയും വൈസ് പ്രിന്‍സിപ്പല്‍ ഫാഹിസ ടീച്ചര്‍ സമാപനം നിര്‍വഹിക്കുകയും ചെയ്തു. കുട്ടികളുടെ പ്രതിനിധിയായി മുഹമ്മദ് ഹംദാന്‍, യാസീന്‍ നിയാസ് എന്നിവര്‍ സദസ്സിനെ അഭിസംബോധന ചെയ്തു.









