മനാമ: ബഹ്റൈനില്‍ 2025-2026 വര്‍ഷത്തെ ക്യാമ്പിംഗ് സീസണ്‍ ഡിസംബര്‍ 5 ന് ആരംഭിക്കും. മൂന്നുമാസത്തോളം നീണ്ടുനില്‍ക്കുന്ന സീസണ്‍ മാര്‍ച്ച് 25 ന് അവസാനിക്കും. രജിസ്‌ട്രേഷന്‍ നവംബര്‍ 20 മുതല്‍ 30 വരെ ആയിരിക്കുമെന്ന് സതേണ്‍ ഗവര്‍ണര്‍ ഷെയ്ഖ് ഖലീഫ ബിന്‍ അലി അല്‍ ഖലീഫ അറിയിച്ചു.
ക്യാമ്പിംഗ് സീസണിനായുള്ള സുരക്ഷാ തയ്യാറെടുപ്പുകളുടെ ഭാഗമായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അബ്ദുല്ല അബ്ദുല്ലത്തീഫ്, സതേണ്‍ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഇസ അല്‍ ബുഐനൈന്‍, ഡെപ്യൂട്ടി ഗവര്‍ണര്‍ ബ്രിഗേഡിയര്‍ ഹമദ് അല്‍ ഖയ്യാത്ത്, ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഗവര്‍ണറേറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ക്യാമ്പര്‍മാര്‍ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങളും നടപടികളും പാലിക്കണമെന്നും അംഗീകൃത സീസണ്‍ മാപ്പ് ഉപയോഗിക്കണമെന്നും ഷെയ്ഖ് ഖലീഫ പറഞ്ഞു. ‘അല്‍ജുനോബ്യ’ ആപ്ലിക്കേഷനിലെ ‘ഖയ്യാം’ വഴി രജിസ്ട്രര്‍ ചെയ്യാം.
ക്യാമ്പിംഗ് സീസണിനെക്കുറിച്ചുള്ള അന്വേഷണങ്ങളും അഭിപ്രായങ്ങളും campers@southern.gov.bh എന്ന ഇമെയില്‍ വഴിയോ, ‘അല്‍ജുനോബ്യ’ ആപ്ലിക്കേഷന്‍ വഴിയോ, ദേശീയ സംവിധാനമായ തവാസുല്‍ വഴിയോ ബന്ധപ്പെടാം.









