മനാമ: പുതു തലമുറയുടെ സര്‍ഗ്ഗവാസനകള്‍ പരിപോഷിപ്പിക്കുന്നതിനും അവരില്‍ ധാര്‍മിക ബോധവും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തിയെടുക്കുന്നതിനായി ഐസിഎഫ് സംഘടിപ്പിക്കുന്ന മദ്‌റസ കലോത്സവം നവംബര്‍ 14, 21 തീയതികളില്‍ നടക്കും. ബഹ്‌റൈനിലെ മജ്മഉത അലീമില്‍ ഖുര്‍ആന്‍ മദ്‌റസകളില്‍ നടന്ന മദ്‌റസ ഫെസ്റ്റുകളില്‍ വിവിധ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ കലാപ്രതിഭകളാണ് ബഹ്‌റൈന്‍ റൈഞ്ച് കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്.
ഐസിഎഫ് മോറല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെയും ജംഇയ്യത്തുല്‍ മുഅല്ലിമീനിന്റെയും നേതൃത്വത്തില്‍ നടക്കുന്ന കലോത്സവത്തില്‍ കിഡ്‌സ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നി വിഭാഗങ്ങളിലായി 50 ഇനങ്ങളില്‍ 250 പ്രതിഭകള്‍ മത്സരിക്കും.
നവംബര്‍ 14 ന് റിഫ മദ്‌റസ ഹാളില്‍ രചനാ മത്സരങ്ങളും 21 വെള്ളിയാഴ്ച ഹമദ് ടൗണ്‍ കാനൂ ഹാളില്‍ പ്രധാന സ്റ്റേജ് മത്സരങ്ങളും നടക്കും. കലോത്സവ പോസ്റ്റര്‍ പ്രകാശനം സയ്യിദ് എളങ്കൂര്‍ മുത്തുക്കോയ തങ്ങള്‍ നിര്‍വഹിച്ചു. അബ്ദുറസാഖ് ഹാജി ഇടിയങ്ങര, നൗഫല്‍ മയ്യേരി എന്നിവര്‍ സംബന്ധിച്ചു.
ഐസിഎഫ് മോറല്‍ എഡ്യൂക്കേഷന്‍ സെക്രട്ടറി ശംസുദ്ധീന്‍ സുഹ്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എസ്‌ങ്കെഎം സെക്രട്ടറി നസീഫ് അല്‍ ഹസനി ഉദ്ഘാടനം ചെയ്തു. അബ്ദുറഹിം സഖാഫി വരവൂര്‍, ശിഹാബ് സിദ്ദീഖി, മന്‍സൂര്‍ അഹ്‌സനി വടകര എന്നിവര്‍ സംസാരിച്ചു.









