വനിതാ ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള പ്രസവാവധി നീട്ടാന്‍ നിര്‍ദേശം

New Project

മനാമ: ബഹ്റൈനി വനിതാ ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള പ്രസവാവധി നീട്ടാന്‍ നിര്‍ദേശം സമര്‍പ്പിച്ച് എംപി ഡോ. അലി മജീദ് അല്‍ നുഐമി. സ്ത്രീകളുടെ സമ്മര്‍ദ്ദം കുറയ്ക്കുക, ജോലിസ്ഥലത്തെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുക തുടങ്ങിയവ കണക്കിലെടുത്താണ് എംപി ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.

‘ന്യായവും സുതാര്യവുമായ നിയമങ്ങളിലൂടെ ജോലിസ്ഥലത്ത് സന്തുലിതമായി പ്രവര്‍ത്തിക്കാന്‍ കഴിയണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അമ്മമാര്‍ക്ക് സുഖം പ്രാപിക്കാനും ശിശു സംരക്ഷണത്തിനും ആവശ്യമായ സമയം നല്‍കുക എന്നതാണ് ലക്ഷ്യമിടുന്നത്’, ഡോ. അലി പറഞ്ഞു.

സ്ത്രീ ജീവനക്കാര്‍ക്ക് രണ്ട് മാസത്തെ പൂര്‍ണ്ണ ശമ്പളത്തോടെയുള്ള പ്രസവാവധി അനുവദിക്കുക, സര്‍ക്കാര്‍ നിര്‍ണ്ണയിക്കുന്ന പ്രത്യേക നിയന്ത്രണങ്ങള്‍ പ്രകാരം അധിക കാലയളവുകളിലേക്ക് അവധി നീട്ടാന്‍ അവരെ അനുവദിക്കുക എന്നിവയാണ് ഈ നിര്‍ദേത്തിന്റെ ലക്ഷ്യം.

അതേസമയം, പൊതുമേഖലയില്‍ പ്രസവാവധി ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ സാമ്പത്തികവും പ്രവര്‍ത്തനപരവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് സിവില്‍ സര്‍വീസ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. സിവില്‍ സര്‍വീസ് ജീവനക്കാരില്‍ നിലവില്‍ 57.4 ശതമാനവും സ്ത്രീകളാണ്.

കൂടാതെ അധിക ശമ്പളത്തോടുകൂടിയ അവധി നല്‍കുന്നത് ഉയര്‍ന്ന സാമ്പത്തിക ബാധ്യതകളിലേക്ക് നയിക്കുമെന്നും വിദ്യാഭ്യാസം, ആരോഗ്യം, യൂട്ടിലിറ്റികള്‍ തുടങ്ങിയ സുപ്രധാന മേഖലകളിലെ ഉല്‍പ്പാദനക്ഷമതയെ ബാധിക്കുമെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!