മനാമ: കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ മൈത്രിയിലെ അംഗങ്ങളുടെ കുട്ടികളെ മൊമന്റോയും സര്‍ട്ടിഫിക്കറ്റും നല്‍കി അനുമോദിച്ചു. സല്‍മാബാദ് അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്റര്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ് ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ ഉദ്ഘാടനം ചെയ്തു.
ധാര്‍മിക ബോധമുള്ള കുട്ടികളെ വളര്‍ത്തിയെടുക്കുന്നതിലും അവരുടെ ഭാവിയെ സുരക്ഷിതമാക്കുന്നതിലും മാതാപിതാക്കളുടെ ശ്രദ്ധയുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗോപിനാഥ് മേനോന്‍ മുഖ്യാഥിതിയായിരുന്നു. ഡോക്ടറേറ്റ് നേടിയ ഇദ്ദേഹത്തെ ചടങ്ങില്‍ മൈത്രി ബഹ്‌റൈന്‍ അനുമോദിച്ചു.
എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം നവാസ് കുണ്ടറയുടെ ആമുഖപ്രഭാഷണം നടത്തി. മൈത്രി പ്രസിഡന്റ് സലീം തയ്യല്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സക്കിര്‍ ഹുസൈന്‍ സ്വാഗതം പറഞ്ഞു. ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്ക് അഡ്വ. ബിനു മണ്ണില്‍, ഗോപിനാഥ് മേനോന്‍, സാമൂഹിക പ്രവര്‍ത്തകന്‍ കെടി സലിം, മാധ്യമ പ്രവര്‍ത്തകന്‍ ഇവി രാജീവന്‍ എന്നിവര്‍ മൊമെന്റോയും സര്‍ട്ടിഫിക്കറ്റും നല്‍കി.
സിംഗപ്പൂരില്‍ വെച്ച് നടന്ന യംഗ് ഇന്‍ഫ്‌ളുവന്‍സര്‍ ഓഫ് ദ ഇയര്‍- 2025 അവാര്‍ഡ് കരസ്ഥമാക്കിയ നസറുള്ള നൗഷദിനെ മൈത്രി ആദരിച്ചു. വൈസ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, രക്ഷാധികാരികളായ സയ്ദ് റമദാന്‍ നദവി, ഷിബു പത്തനംതിട്ട, സിബിന്‍ സലിം, ചാരിറ്റി കണ്‍വീനര്‍ അന്‍വര്‍ ശൂരനാട് എന്നിവര്‍ സംസാരിച്ചു.
ചീഫ് കോഡിനേറ്റര്‍ സുനില്‍ ബാബുവിന്റെ നേതൃത്വത്തില്‍ ജോയിന്റ് സെക്രട്ടറി ഷബീര്‍ അലി, അസിസ്റ്റന്റ് ട്രഷറര്‍ ഷാജഹാന്‍, മെമ്പര്‍ ഷിപ്പ് കണ്‍വീനര്‍ അബ്ദുല്‍ സലിം, മീഡിയ കണ്‍വീനര്‍ ഫരീദ് മീരാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നിസാം തേവലക്കര, നിസാര്‍ വടക്കുംതല, അന്‍സാര്‍ തേവലക്കര, അജാസ് മഞ്ഞപ്പാറ, ഷിറോസ് മഞ്ഞപ്പാറ, നൗഷാദ് തയ്യില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃതം നല്‍കി. മൈത്രി ട്രഷറര്‍ അബ്ദുല്‍ ബാരി നന്ദി അറിയിച്ചു.









