മനാമ: ബഹ്‌റൈനിലെ ക്രിസ്ത്യന്‍ എപ്പിസ്‌കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സില്‍ (കെസിഇസി) അംഗങ്ങളായ ദേവാലയങ്ങളിലെ മുതിര്‍ന്നവര്‍ക്കായ് ബൈബിള്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. ബഹ്‌റൈന്‍ മാര്‍ത്തോമ്മ പാരീഷില്‍ വെച്ച് നടന്ന മത്സരത്തിന് പ്രസിഡന്റ് റവ. അനീഷ് സാമുവേല്‍ ജോണ്‍ അദ്ധ്യക്ഷത വഹിക്കുകയും ജനറല്‍ സെക്രട്ടറി ജോമോന്‍ മലയില്‍ ജോര്‍ജ് സ്വാഗതം പറയുകയും ചെയ്തു.
ക്വിസ് മത്സര കണ്‍വീനറും ക്വിസ് മാസ്റ്ററുമായ റവ. സാമുവേല്‍ വര്‍ഗ്ഗീസ് മത്സരത്തിന് നേത്യത്വം നല്‍കി. ബഹ്‌റൈന്‍ മാര്‍ത്തോമ്മാ പാരീഷ് ഒന്നാം സ്ഥാനവും സിഎസ്‌ഐ സൗത്ത് കേരളാ ഡയോസിസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വൈസ് പ്രസിഡന്റുമാരായ റവ. ബിജു ജോണ്‍, റവ. അനൂപ് സാം, കമ്മറ്റി അംഗങ്ങളായ പ്രിനു കുര്യന്‍, സാബു പൗലോസ്, ഡിജു ജോണ്‍ മാവേലിക്കര എന്നിവരും സന്നിഹതരായ യോഗത്തിന് ട്രഷറര്‍ ജെറിന്‍ രാജ് സാം നന്ദി അറിയിച്ചു.









