മനാമ: ബഹ്‌റൈനില്‍ ഹ്രസ്വ സന്ദര്‍ശനം നടത്തുന്ന കേരള ഗവണ്‍മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണ സ്വാമി ഐഎഎസിനെ ബഹ്‌റൈന്‍ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ഭാരവാഹികള്‍ സന്ദര്‍ശിക്കുകയും പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. മലപ്പുറം ജില്ലയില്‍ ഔദ്യോഗിക ചുമതലയുടെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ യാത്ര ചെയ്ത ഹൃദ്യമായ അനുഭവങ്ങള്‍ അദ്ദേഹം ബിഎംഡിഫ് ഭാരവാഹികളുമായി പങ്കുവെച്ചു.
ഭാരവാഹികളായ ആക്ടിംഗ് പ്രസിഡന്റ് റംഷാദ് അയിലക്കാട്, ജനറല്‍ സെക്രട്ടറി ഷമീര്‍ പൊട്ടച്ചോല, ഓര്‍ഗനൈസിങ് സെക്രട്ടറി അബ്ദുല്‍ മന്‍ഷീര്‍ കൊണ്ടോട്ടി, മീഡിയ കണ്‍വീനര്‍ ഫസലുല്‍ ഹഖ്, വൈസ് പ്രസിഡന്റുമാരായ സകരിയ്യ പൊന്നാനി, മുനീര്‍ വളാഞ്ചേരി, എന്റര്‍ടെയ്ന്‍മെന്റ് സെക്രട്ടറി അന്‍വര്‍ നിലമ്പൂര്‍, ചാരിറ്റി കണ്‍വീനര്‍ റസാക്ക് പൊന്നാനി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.









