‘ദി പയനിയേഴ്സ്’ കുടുംബസംഗമത്തില്‍ പമ്പാവാസന്‍ നായരെ ആദരിച്ചു

New Project (2)

മനാമ: ‘ദി പയനിയേഴ്സ്’ കുടുംബസംഗമത്തില്‍ മംഗളം സ്വാമിനാഥന്‍ പ്രവാസി ഭാരതീയ എക്‌സലന്‍സ് അവാര്‍ഡ് ലഭിച്ച പമ്പാവാസന്‍ നായരെ പൊന്നാട അണിയിച്ചും മൊമെന്റോ നല്‍കിയും ആദരിച്ചു. കുടുംബസംഗമം നവംബര്‍ ഏഴാം തീയതി രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ ബുദൈയ പ്ലാസ പൂള്‍ അങ്കണത്തില്‍ നടന്നു.

1997 ല്‍ ബഹ്റൈന്‍ പ്രവാസി മലയാളികളുടെ നേതൃത്വത്തില്‍ രൂപീകൃതമായ പയനിയേര്‍സ് എന്ന സംഘടന കഴിഞ്ഞ 28 വര്‍ഷമായി ബഹ്റൈന്‍ കേരളീയ സമാജം, ഇന്ത്യന്‍ സ്‌കൂള്‍, ഇന്ത്യന്‍ ക്ലബ് തുടങ്ങി വിവിധങ്ങളായ പൊതു സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ ചാലകശക്തിയായി പ്രവര്‍ത്തിച്ചു വരുന്നു.

ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ ബിനു മണ്ണില്‍, മുന്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, പ്രവാസ ലോകത്തെ മലയാളി സംഘടനകള്‍ക്കുള്ളതില്‍ ഏറ്റവും വലിയ ആസ്ഥാന മന്ദിരമായ ബഹ്റൈന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി കെട്ടിടനിര്‍മ്മാണ കാലഘട്ടത്തിലെ ഭരണസമിതി പ്രസിഡന്റ് ആയിരുന്ന ജികെ നായര്‍, ബഹ്റൈന്‍ മീഡിയ സിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത്, ബഹ്റൈന്‍ പ്രതിഭ രക്ഷാധികാരി സമിതി അംഗവും ബഹ്റൈന്‍ കേരളീയ സമാജം മുന്‍ ജനറല്‍ സെക്രട്ടറിയുമായ എന്‍കെ വീരമണി, പ്രോഗ്രസ്സിവ് പാനല്‍ മുന്‍ കണ്‍വീനര്‍ വിപിന്‍ മേനോന്‍, സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ സെക്രട്ടറി ബിനു ഈപ്പന്‍, അജയകൃഷ്ണന്‍, സുധിന്‍ എബ്രഹാം, അജേഷ് നായര്‍ എന്നിവര്‍ സംസാരിച്ചു.

കുടുംബസംഗമം കണ്‍വീനര്‍ ജയകുമാര്‍ സുന്ദര്‍രാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിനോജ് മാത്യു സ്വാഗതവും ശശിധരന്‍ നന്ദിയും രേഖപ്പെടുത്തി. സന്തോഷ് ബാബു ചടങ്ങുകള്‍ നിയന്ത്രിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ വൈസ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് ഫൈസല്‍, ഇന്ത്യന്‍ സ്‌കൂള്‍ സെക്രട്ടറി രാജപാണ്ട്യന്‍, മുന്‍ സെക്രട്ടറി സജി ആന്റണി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ രഞ്ജിനി മേനോന്‍, മിഥുന്‍ മോഹന്‍, ബോണി ജോസഫ്, ഇന്ത്യന്‍ ക്ലബ് അസി.സെക്രട്ടറി മനോജ് കുമാര്‍, ബാഡ്മിന്റണ്‍ സെക്രട്ടറി ബിനു പാപ്പച്ചന്‍, സംസ്‌കൃതി പ്രസിഡന്റ സുരേഷ് ബാബു, സോവിച്ചന്‍ ചേന്നാട്ടുശ്ശേരി, മുന്‍ ലോക കേരള സഭ അംഗം ബിജു മലയില്‍, ബഹ്റൈന്‍ പ്രതിഭ വനിതാവേദി പ്രസിഡന്റ് ഷമിതാ സുരേന്ദ്രന്‍, കെഎസ്സിഎ മുന്‍ പ്രസിഡന്റ പ്രവീണ്‍ നായര്‍, മുന്‍ സെക്രട്ടറി സതീഷ് നായര്‍, ഐവൈസിസി സെക്രട്ടറി രഞ്ജിത്ത് മാഹി, മുന്‍ പ്രസിഡന്റ് ബ്ലെസ്സണ്‍ മാത്യു, മുന്‍ സെക്രട്ടറി അലന്‍ ഐസക്, അടൂര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിനുരാജ് തരകന്‍, ഒഐസിസി വര്‍ക്കിംഗ് പ്രസിഡന്റ് ബോബി പാറയില്‍, സെക്രട്ടറി മനു മാത്യു, അഷ്റഫ് കാട്ടില്‍പീടിക, ആലപ്പുഴ പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് ലിജോ, സെക്രട്ടറി അനൂപ് പിള്ള, കായംകുളം അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് താന്നിക്കല്‍, സേവന ആര്‍ട്‌സ് കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ജേക്കബ് തെക്കുംതോട്, ജനാര്‍ദ്ദനന്‍ നമ്പ്യാര്‍, തുളസീധരന്‍ പിള്ള, ജയന്‍ എസ് നായര്‍, ഈ വി രാജീവന്‍ എന്നിവര്‍ പങ്കെടുത്തു.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സംഘടിപ്പിച്ച നിരവധി മത്സര പരിപാടികള്‍ നീന ഗിരീഷും, അനോജ് മാത്യുവും രാജ് കൃഷ്ണനും നയിച്ചു. സുനില്‍ മുണ്ടക്കല്‍, ഷിബു ജോര്‍ജ്, അജിത് മാത്തൂര്‍, ദേവദാസ്, ഗ്യാനേഷ്, സുമേഷ്, ശിവകുമാര്‍ കൊല്ലറോത്, ഹരിദാസ്, അയ്യപ്പന്‍, അനില്‍കുമാര്‍, നാരായണന്‍ വേല്‍ക്കാട് തുടങ്ങിയവര്‍ സംഘാടനത്തിന് നേതൃത്വം നല്‍കി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!