സൽമാനിയ ബ്ലഡ് ബാങ്ക് നേരിട്ടുകൊണ്ടിരിക്കുന്ന രക്തദൗർലഭ്യം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ പീപ്പിൾസ് ഫോറം ബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

മനാമ: സൽമാനിയാ മെഡിക്കൽ കോംപ്ലക്സിലെ ബ്ലഡ് ബാങ്ക് നിലവിൽ നേരിട്ട്കൊണ്ടിരിക്കുന്ന രക്തത്തിന്റെ ദൗർലഭ്യത പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ പീപ്പിൾസ് ഫോറം ബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

ജൂലായ് 5 വെള്ളിയാഴ്ച രാവിലെ 7:30 മുതൽ 12:30 വരെ സൽമാനിയ ബ്ലഡ് ബാങ്കിൽ വച്ചു നടക്കുന്ന രക്തദാന ക്യാമ്പിൽ രക്തദാനം ചെയ്യുവാൻ ആഗ്രഹിക്കുന്ന എല്ലാ സന്മസുകളെയും സ്വാഗതം ചെയ്യുന്നതായും പീപ്പിൾസ് ഫോറം പ്രതിനിധികൾ അറിയിച്ചു.

ഷിഫാ അൽജസീറ മെഡിക്കൽ സെന്ററുമായി സംയോജിച്ചു നടത്തുന്ന രക്തദാന ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഷിഫാ അൽജസീറ നൽകുന്ന പ്രത്യേക ചികിത്സാ സഹായ ആനുകൂല്യ കാർഡുകൾ നൽകുമെന്നും അധികൃതർ അറിയിച്ചു.

ആവശ്യമെങ്കിൽ എല്ലാ മൂന്ന് മാസം കൂടുമ്പോഴും രക്തദാന ക്യാമ്പ് നടത്തുവാൻ സന്നിദ്ധരാണെന്ന് ബ്ലഡ് ബാങ്കിനെ അറിയിച്ചതായും അധികൃതർ അറിയിച്ചു.

ഗതാഗത സൗകര്യങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും ബന്ധപെടുക: ശ്രീജൻ:39598543 / ദിലീപ് :39228575 / അൻസാർ:39539759 / മാത്യു: 66386005.