നാല് വയസ്സുകാരന്‍ സ്‌കൂള്‍ വാഹനത്തില്‍ മരിച്ച സംഭവം; പ്രതിക്ക് മാപ്പ് നല്‍കി കുട്ടിയുടെ മാതാവ്

New Project (9)

മനാമ: സ്‌കൂള്‍ വാഹനത്തില്‍ ഉറങ്ങിപ്പോയ നാല് വയസ്സുകാരന്‍ ഹസന്‍ അല്‍ മഹരി മരിച്ച സംഭവത്തില്‍ പ്രതിയായ ഡ്രൈവര്‍ക്ക് മാപ്പ് നല്‍കി. 40 വയസ്സുള്ള യുവതിയാണ് പ്രതി. ഇവര്‍ക്ക് മാപ്പ് നല്‍കിയതായി കുട്ടിയുടെ മാതാവ് കോടതിയില്‍ അറിയിച്ചു.

കിന്റര്‍ഗാര്‍ട്ടനിലേക്കുള്ള യാത്രക്കിടെ ഹസന്‍ വാഹനത്തില്‍ ഉറങ്ങിപ്പോവുകയായിരുന്നു. കുട്ടി വാഹനത്തില്‍ കിടക്കുന്നത് ശ്രദ്ധയില്‍ പെടാതിരുന്ന യുവതി മറ്റൊരു സ്‌കൂളിലേക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്ന ജോലിക്ക് പോയി. മണിക്കൂറുകളോളം വാഹനത്തിനുള്ളില്‍ കുടുങ്ങിയ കുട്ടി ചൂട് മൂലമാണ് മരണപ്പെട്ടത്.

ഹസന്റെ മരണത്തിന് കാരണക്കാരന്‍ താനാണെന്ന് യുവതി കോടതിയില്‍ സമ്മതിച്ചിരുന്നു. പെര്‍മിറ്റ് ഇല്ലാതെ വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്കും കിന്റര്‍ഗാര്‍ട്ടനിലേക്കും കൊണ്ടുപോയി തിരികെ കൊണ്ടുവന്നിരുന്നു എന്നും യുവതി കോടതിയില്‍ സമ്മതിച്ചിരുന്നു.

മൂന്ന് കുട്ടികളുടെ അമ്മയായ യുവതി ജീവിതമാര്‍ഗമായാണ് രണ്ട് ജോലികള്‍ ചെയ്തിരുന്നത്. തന്റെ ഭര്‍ത്താവ് സൗദി അറേബ്യയില്‍ വര്‍ഷങ്ങളായി ജയിലിലാണെന്നും യുവതി ഹൈ ക്രിമിനല്‍ കോടതിയില്‍ പറഞ്ഞിരുന്നു. കുട്ടിയുടെ പിതാവിനോടും സ്ത്രീ ക്ഷമാപണം നടത്തിയിരുന്നു.

വിചാരണയ്ക്കിടെ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് വേണ്ടി ഹാജരായ ബന്ധുവാണ് യുവതിയോട് ക്ഷമിച്ചതായി അറിയിച്ചത്. ”പ്രതിയോട് ക്ഷമിക്കാനും അവര്‍ക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും ഉപേക്ഷിക്കാനും കുട്ടിയുടെ മാതാവ് ആഗ്രഹിക്കുന്നു. മരണത്തില്‍ ദുരുദ്ദേശ്യവുമില്ലെന്നും അതൊരു ദാരുണമായ അപകടമാണെന്ന് അവര്‍ മനസ്സിലാക്കുന്നു.”, ബന്ധു പറഞ്ഞു.

അവരുടെ നഷ്ടത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്ന് പ്രതി ജഡ്ജിമാരോട് പറഞ്ഞു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!