2025-2026 ക്യാമ്പിംഗ് സീസണ്‍; ടെന്റ് സൈറ്റുകള്‍ക്ക് 100 ദിനാര്‍ ഡെപ്പോസിറ്റ് നല്‍കണം

New Project

മനാമ: 2025-2026 ക്യാമ്പിംഗ് സീസണില്‍ വാണിജ്യേതര ടെന്റ് സൈറ്റുകള്‍ക്ക് 100 ബഹ്റൈനി ദിനാര്‍ ക്ലീന്‍ലിനസ് ഡെപ്പോസിറ്റ് ഏര്‍പ്പെടുത്തി. മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വഈല്‍ അല്‍ മുബാറക്കാണ് ഈ നിര്‍ദേശം പുറപ്പെടുവിച്ചത്.

സീസണ്‍ അവസാനിക്കുമ്പോള്‍ സാഖിറിലെ പൊതു ക്യാമ്പിംഗ് സ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കുകയും തങ്ങളുടെ സൈറ്റുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കുകയും ചെയ്താല്‍ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കും. രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് സതേണ്‍ മുനിസിപ്പാലിറ്റിയിലാണ് ഈ ഡെപ്പോസിറ്റ് അടയ്ക്കേണ്ടത്.

ക്യാമ്പര്‍മാര്‍ അവരുടെ ടെന്റുകള്‍ പൊളിച്ചുമാറ്റിയതിന് ശേഷം ഒരു ആഴ്ചയ്ക്കുള്ളില്‍, അല്ലെങ്കില്‍ സീസണ്‍ അവസാനിക്കുന്ന തീയതിക്കുള്ളില്‍ അവരുടെ സൈറ്റുകള്‍ വൃത്തിയാക്കണം. സ്ഥലം വൃത്തിയാക്കിയില്ലെങ്കില്‍, മുനിസിപ്പാലിറ്റി നിക്ഷേപ തുക ശുചീകരണ ചെലവുകള്‍ക്കായി ഉപയോഗിക്കും. കൂടാതെ, നിയമം ലംഘിക്കുന്നവര്‍ അധിക തുക നല്‍കേണ്ടി വന്നേക്കാം.

2025-2026 ക്യാമ്പിംഗ് സീസണ്‍ ഔദ്യോഗികമായി ഡിസംബര്‍ 5 ന് ആരംഭിച്ച് അടുത്ത വര്‍ഷം മാര്‍ച്ച് 25 ന് അവസാനിക്കും. രജിസ്ട്രേഷന്‍ നവംബര്‍ 20 മുതല്‍ 30 വരെയാണ്. ‘അല്‍ജുനോബിയ’ മൊബൈല്‍ ആപ്ലിക്കേഷനിലെ ‘ഖയ്യാമ്’ സംരംഭം വഴി ഡിജിറ്റലായാണ് രജിസ്ട്രേഷന്‍ നടപടികള്‍.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!