മനാമ: തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നടക്കുന്ന 2025 ജിയു-ജിറ്റ്സു ലോക ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ അണ്ടര്‍ 18 വിഭാഗത്തില്‍ സ്വര്‍ണം നേടി ബഹ്റൈന്റെ പെഡ്രോ ബിസി ഡി ജീസസ്. 85 കിലോഗ്രാം വിഭാഗത്തിലാണ് പെഡ്രോ ചാമ്പ്യനായത്.
ഫൈനലില്‍ ഷാപീവ് ഗാസനെ 9-0 ന് പരാജയപ്പെടുത്തിയാണ് പെഡ്രോ ലോക കിരീടം നേടിയത്. കഴിഞ്ഞ മാസം രാജ്യം ആതിഥേയത്വം വഹിച്ച മൂന്നാമത്തെ ഏഷ്യന്‍ യൂത്ത് ഗെയിംസില്‍ പെഡ്രോ വെങ്കലം നേടിയിരുന്നു.
ഈ വര്‍ഷം ആദ്യം ലിസ്ബണില്‍ നടന്ന യൂറോപ്യന്‍ ഐബിജെജെഎഫ് ജിയു-ജിറ്റ്സു ചാമ്പ്യന്‍ഷിപ്പില്‍ പെഡ്രോ സ്വര്‍ണം നേടിയിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ബഹ്റൈനില്‍ നിന്നുള്ള ആദ്യ അത്‌ലറ്റ് ആണ് ഇദ്ദേഹം.









