മനാമ: ബഹ്റൈന്‍ സെന്റ് ഗ്രിഗോറിയോസ് ക്‌നാനായ പള്ളിയുടെ പതിനാലാമത് വലിയ പെരുന്നാളും ഹാര്‍വെസ്റ്റ് ഫെസ്റ്റിവലും നവംബര്‍ മാസം ഏഴാം തീയതി വെള്ളിയാഴ്ച കേരള കാത്തലിക് അസോസിയേഷന്‍ ഹാളില്‍ വെച്ച് നടന്നു. പരിശുദ്ധനായ പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായ ഇടവകയുടെ വലിയ പെരുന്നാള്‍ ശുശ്രുഷകള്‍ വികാരി റവ. ഫാദര്‍ ജേക്കബ് ഫിലിപ്പ് നടയിലിന്റെ കാര്‍മ്മികത്വത്തിലാണ് നടന്നത്.
വിശുദ്ധ കുര്‍ബാന, ഇടവക അംഗങ്ങള്‍ എല്ലാവരും പങ്കെടുത്ത ആഘോഷമായ റാസ, ആശിര്‍വാദം, നേര്‍ച്ച വിളമ്പ്, ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ എന്നിവയും നടന്നു. പെരുന്നാള്‍ പരുപാടികള്‍ക്ക് മാനേജിംഗ് കമ്മറ്റി അംഗങ്ങളുടെ സഹകരണത്തോടെ ഇടവക അംഗങ്ങളുടെ നേതൃത്വത്തില്‍ വിവിധ സ്റ്റാളുകളും ക്രമീകരിച്ചിരുന്നു.
ഈ വര്‍ഷം പത്താം ക്ലാസ് പാസായ കുട്ടികള്‍ക്ക് ഇടവകയുടെ ഉപഹാരവും നല്‍കിയെന്ന് ഇടവകയുടെ വികാരി റവ. ഫാദര്‍ ജേക്കബ് ഫിലിപ്പ് നടയില്‍, ട്രെസ്റ്റീ ലിബിന്‍ മാത്യു, സെക്രട്ടറി സ്റ്റീഫന്‍ ജേക്കബ് എന്നിവര്‍ അറിയിച്ചു.









