മനാമ: സ്റ്റുഡന്‍സ് ഗൈഡന്‍സ് ഫോറം (എസ്ജിഎഫ്) മിനി മാത്ത് ഒളിമ്പ്യാഡ് സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പുറമേ ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക സാങ്കേതിക വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പങ്കെടുത്തു. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ. രാജു നാരായണ സ്വാമി മുഖ്യാഥിതി ആയിരുന്നു.
എഡ്യൂപാര്‍ക്കും സ്റ്റുഡന്‍സ് ഗൈഡന്‍സ് ഫോറവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കെജി ബാബുരാജ് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ രാജു നാരായണ സ്വാമിയെ വിവിധ സംഘടനകള്‍ ആദരിച്ചു. മിനി മാത്ത് ഒളിമ്പ്യാഡിന്റെ ജൂറി അംഗവും ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ അധ്യാപകനുമായ വിജയകുമാര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.
സ്റ്റുഡന്‍സ് ഗൈഡന്‍സ് ഫോറം ചെയര്‍മാന്‍ എബ്രഹാം ജോണിന്റെ അധ്യക്ഷതയില്‍ കൂടിയ സമാപന പരിപാടിയില്‍ രാജു നാരായണ സ്വാമിയെ എസ്ജിഎഫിന്റെ പ്രശംസാപത്രം സുനില്‍ രാജ് രാജാമണി നല്‍കി ആദരിച്ചു. പരിപാടികള്‍ ഏകോപിപ്പിച്ചത് എഡ്യൂപാര്‍ക്ക് ഡയറക്ടര്‍മാരായ ബഷീര്‍ മുഹമ്മദ്, സക്കറിയ ചുള്ളിക്കല്‍, റജീന ഇസ്മായില്‍, എസ്ജ എഫ് സഹകാരികളായ സൈദ് ഹനീഫ്, റിച്ചാര്‍ഡ് ഇമ്മാനുവേല്‍ എന്നിവരാണ്.









