മനാമ: ബഹ്റൈന്‍ ഇന്‍ഡ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മറീന എഫ്‌സി നടത്തുന്ന ആറാമത് മറീന കപ്പ് നവംബര്‍ 20, 21 തീയതികളില്‍ ബഹ്റൈന്‍ സിഞ്ച് അഹാലി സ്റ്റേഡിയത്തില്‍ വെച്ച് നടക്കും.
ബഹ്റൈനിലെ 8 പ്രമുഖ ഫുട്‌ബോള്‍ ടീമുകള്‍ ടൂര്‍ണമെന്റില്‍ മത്സരിക്കും. 20ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍, 21ന് സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് ടൂര്‍ണമെന്റ് കമ്മിറ്റി അറിയിച്ചു.









