‘ജില്ലാ കപ്പ് സീസണ്‍ 3’ നവംബര്‍ 13 മുതല്‍

New Project (8)

മനാമ: ബഹ്‌റൈനിലെ ഫുട്‌ബോള്‍ പ്രേമികളുടെ കൂട്ടായ്മയായ 40 ബ്രദേഴ്സ് നവംബര്‍ 13 മുതല്‍ 15 വരെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു, ‘ജില്ലാ കപ്പ് സീസണ്‍ 3’ എന്ന പേരില്‍ സിഞ്ചിലെ അല്‍ അഹ്ലി സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

കെഎംസിസി കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, ബിഎംഡിഎഫ് മലപ്പുറം, പാലക്കാട്, തൃശൂര്‍ കൂടാതെ എറണാകുളം മുതല്‍ തിരുവനന്തപുരം വരെ സൗത്ത് സോണ്‍ എന്നപേരില്‍ എട്ടു ജില്ലകളില്‍ നിന്നായി എട്ടു പ്രഗത്ഭ ടീമുകളാണ് പങ്കെടുക്കുന്നത്. ഓരോ ടീമിലും ഇന്ത്യയില്‍ നിന്നുള്ള 3 ഗസ്റ്റ് പ്ലെയര്‍മാര്‍ക്ക് കളിക്കാന്‍ അവസരമുണ്ടന്നും സംഘാടകര്‍ അറിയിച്ചു.

വിജയികള്‍ക്ക് 400 യുഎസ് ഡോളര്‍ പ്രൈസ് മണിയും ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് 200 യുഎസ് ഡോളറും ട്രോഫിയും കൂടാതെ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരന്‍, മികച്ച ഗോള്‍കീപ്പര്‍, മികച്ച ഡിഫന്റര്‍, ഓരോ കളിയിലെയും മികച്ച കളിക്കാരന്‍ എന്നിവര്‍ക്ക് പ്രത്യേക ട്രോഫികള്‍ സമ്മാനിക്കും. ഇതിനോടൊപ്പം തന്നെ 40 വയസ്സിന് മുകളിലെ കളിക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് ‘വെറ്ററന്‍സ് കപ്പ് സീസണ്‍ 3’ യും സംഘടിപ്പിക്കുന്നുണ്ട്.

മലബാര്‍ എഫ്‌സി, കേരള യുണൈറ്റഡ് എഫ്‌സി, ഡ്രീം ഗെയ്സ് എഫ്‌സി, പിഎല്‍എസ് മറീന എഫ്സി, ബഹ്റൈന്‍ പ്രതിഭ എഫ്‌സി, ഗോവന്‍ വെറ്ററന്‍സ്, സോക്കര്‍ എഫ്‌സി എന്നീ ടീമുകളാണ് പങ്കെടുക്കുന്നത്. നവംബര്‍ 13ന് രാത്രി 9 മണി മുതലാണ് കളികള്‍ ആരംഭിക്കുന്നത്. അതിനോടൊപ്പം തന്നെ ബഹ്റൈനിലെ പ്രശസ്ത അക്കാദമികളിലെ കുട്ടികളുടെ ടൂര്‍ണമെന്റ് നവംബര്‍ 15ന് നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ 40 ബ്രദേഴ്സ് പ്രസിഡന്റ് ഹലീല്‍ റഹ്‌മാന്‍, ട്രഷറര്‍ ഇബ്റാഹീം ചിറ്റണ്ട, റഷീദ് വടക്കാഞ്ചേരി, മുസ്തഫ ടോപ്മാന്‍, ശറഫുദ്ധീന്‍ മാട്ടൂല്‍, ഇസ്മായില്‍ എലത്തൂര്‍, നൗഫല്‍ കണ്ണൂര്‍ ജെപികെ തിക്കോടി, ശിഹാബ് പ്ലസ്, പ്രസാദ് എന്നിവര്‍ പങ്കെടുത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!