മനാമ: ബഹ്റൈനിലെ 2025-2026 വര്‍ഷത്തെ ക്രൂയിസ് കപ്പല്‍ സീസണിന് തുടക്കമായി. വിനോദ സഞ്ചാരികളുമായി ഈ വര്‍ഷത്തെ ആദ്യ ക്രൂയിസ് കപ്പല്‍ ബഹ്‌റൈനില്‍ എത്തിച്ചേര്‍ന്നു.
പുതിയ വിനോദ സഞ്ചാരികള്‍ എത്തിയത് ടൂറിസം മേഖലയുടെ തുടര്‍ച്ചയായ വളര്‍ച്ചയെ അടയാളപ്പെടുത്തുന്നുവെന്ന് ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍സ് അതോറിറ്റി (ബിടിഇഎ) അറിയിച്ചു.
ടൂറിസം അതോറിറ്റി, ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയം, ഖലീഫ ബിന്‍ സല്‍മാന്‍ തുറമുഖം നടത്തുന്ന എപിഎം ടെര്‍മിനല്‍സ് എന്നിവരാണ് ക്രൂയിസ് ടൂറിസത്തിന് നേതൃത്വം നല്‍കുന്നത്.









